Friday, 20 August 2010

ജെ ദേവികയും ഇന്റലക്ച്വൽ ജിഹാദും

ഇതി പറയുന്ന പലകാര്യങ്ങളും ഞാ പലപ്രാവശ്യം പറഞ്ഞതാണെങ്കിലും പ്രതികരണത്തിന്റെ സമഗ്രതക്ക്വേണ്ടി അതൊഴിവാക്കാ നിവൃത്തിയില്ല).

ജെ ദേവിക ഹമീദ്ചേന്നമംഗലൂരിനെതിരെ നിരത്തുന്ന വിമർശ്ശനങ്ങൾ പലതും ഞാനും അംഗീകരിക്കുന്നു.മൂന്നു പോസ്റ്റുകളിലായി ബ്ലോഗി ഞാനും വിമർശ്ശനങ്ങൾ പലതും മുമ്പ്ഉയർത്തിയിട്ടുണ്ട്‌.

ലൗ ജിഹാദിനു പിറകെ ശ്രീ ഹമീദ്ഉയർത്തുന്ന ഇന്റെലക്ച്വ ജിഹാദ്എന്ന പദം പേടിപ്പിക്കുന്നത്തന്നെയാണ്‌.സമകാലിക യാഥാർത്ഥ്യങ്ങളെ നിഷ്കരുണം അവഗണിക്കുന്നതും അതിലേറെ അപകടസൂചന ൽകുന്നു..ഇങ്ങനെ അപകടങ്ങ ധാരാളം പതുങ്ങിയിരിക്കുന്ന ഒരു കവ സ്റ്റോറിക്ക്കിട്ടിയ സ്വീകാര്യതയും അപകടസൂചനതന്നെ.പി ഡി പി ബന്ധം,സ്വത്വ വാദം തുടങ്ങിയ കാര്യങ്ങളി സി പി എം ഒരു തെറ്റുതിരുത്ത/ശുദ്ധീകരണം നടത്തുന്ന സന്ദർഭത്തിൽ ഇടയിൽകേറി തന്റെ അജണ്ടകൂടി കുത്തിച്ചെലുത്താനാണ്ശ്രീ ഹമീദ് ലേഖനത്തിലൂടെ ശ്രമിച്ചത്‌.അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.തെറ്റു തിരുത്തലിന്വ്യക്തമായ മുസ്ലിം വിരുദ്ധതയും ഹൈന്ദവസ്വീകാര്യതയും ൽകുന്നതിൽ ലേഖനം സുപ്രധാനമായ പങ്കുവഹിച്ചു എന്നു തന്നെ പറയാം.അതുണ്ടാക്കിയ ദീർഗ്ഘമായ ർച്ചകളുടെ ഫലവും അതായിരുന്നു.

ഇവിടെ മറ്റൊരു തലം കൂടി പരിശോധിക്കേണ്ടതുണ്ട്‌.ഇടതുപക്ഷത്തെ വിമർശ്ശാത്മകമായി കാണുന്ന പല വിഭാഗങ്ങളും ലേഖനത്തി ഉള്ളാലെ സന്തോഷിച്ചു എന്നതാണ്‌.കാരണം ഇതി പറയുന്ന പലകാര്യങ്ങളും ഇങ്ങനെ തുറന്നു പറയണമെന്ന് ആഗ്രഹിച്ചിരുന്നവരാണവ.അങ്ങനെ സന്തോഷിച്ച പലരെയും എനിക്കറിയാം.പക്ഷെ ഹമീദിന്റെ കാഴ്ചപ്പാടിലൂടെ ഇത്പുറത്തുവരുന്നതി വിയോജിപ്പുമുണ്ട്‌.ചുരുക്കത്തി ജമാ-അത്തെ ഇസ്ലാമിക്കെതിരെ ഉയർന്നുവന്ന/ഉയർത്തിക്കൊണ്ടുവന്ന ർച്ചയുടെ സന്ദർഭവും അതുയർത്തിയ ആളുടെ ആശയനിലപാടുകളും പ്രതിലോമകരമായിരുന്നു. എന്നാ അതി പറയുന്ന ജമാ-അത്തിന്റെ ഹിഡ്ഡ അജണ്ടക്ക്മറ്റൊരു തരത്തി വസ്തുതാപരമായ സാംഗത്യവുമുണ്ട്താനും.

ഇത്മുസ്ലിം പ്രശ്നങ്ങ പൊതുവേ അഭിമുഖീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്‌.മത സമുദായത്തി മേൽക്കൈ നേടാ ശ്രമിക്കുന്ന ആഭ്യന്തര ഗ്രൂപ്പുക ഉണ്ടാക്കുന്ന പ്രശ്നങ്ങ ഉണ്ട്‌,വരേണ്യതാൽപര്യങ്ങൾ നിരന്തരം മേൽക്കൈ നിലനിർത്താൻ നടത്തുന്ന ശ്രമങ്ങ ഉണ്ട്‌.ഫലത്തി വരേണ്യ വിഭാഗങ്ങ പല ഗ്രൂപുകളായി പങ്കിട്ടെടുത്ത ഗ്രൂപ്പുകളുടെ ഒരു കോ-ർഡിനേഷനാണ്മുസ്ലിം നേതൃത്വം എന്നു പറയാം.ജമാ-അത്തെ ഇസ്ലാമി ഇന്നു വരെ അതിന്റെ ഭാഗം തന്നെയായിരുന്നു.തിരഞ്ഞെടുപ്പ്രാഷ്ട്രീയം/വോട്ട്ബാങ്ക്രാഷ്ട്രീയം ജമാ-അത്തിനെ പെട്ടെന്ന് രാഷ്ട്രീയ വിവാദത്തിലേക്ക്വലിച്ചിഴക്കുകയായിരുന്നു.ജമാ-അത്ത്നിരോധിക്കപ്പെട്ടപ്പോ പോലും കേരളത്തി ഇത്ര ർച്ച നടന്നിട്ടില്ല എന്നു പറയാം.


ജമാ-അത്തിനെതിരെ സന്ദർഭത്തിൽ രീതിയി സെൻഷേഷണലായി ഉയർത്തിയ വിവാദം ജമാ-അത്തിനു സമുദായ പൊതു ബോധത്തി കൂടുത സ്വാധീനം നില നിർത്താനേ സഹായിക്കൂ.കാരണം ജമാ-അത്ത്സ്വീകരിക്കുന്ന തന്ത്രപരമായ ചുവടുവെപ്പു തന്നെ.വോട്ടു ചെയ്യലും തിരഞ്ഞെടുപ്പി മത്സരിക്കലും മതപരമായ നിഷിദ്ധതയായിരുന്നല്ലോ അവർക്ക്‌.(ഭേദഗതിക വരുന്നതിനു മുമ്പുള്ള അവരുടെ ഭരണ ഘടന നോക്കുക).പിന്നീട്തിരഞ്ഞെടുപ്പിലേക്ക്വരുമ്പോ അവ തിരഞ്ഞെടുപ്പിലേക്ക്വന്ന കേരളത്തിലെ ചില നക്സലൈറ്റ്ഗ്രൂപ്പുകളുടെ മാതൃകയാണ്പിതുടരാ ശ്രമിക്കുന്നത്‌.

രാഷ്ട്രീയ ഇസ്ലാം 80കളും 90കളും പിന്നിട്ട്‌ 2000ത്തിലെത്തുമ്പോ ആഗോളതലത്തി തന്നെ പ്രതിസന്ധികളെ നേരിടുന്നുണ്ട്‌.ശീതസമരത്തി അമേരിക്ക അവർക്ക്കൊടുത്ത പ്രാധാന്യത്തിന്റെ കാലം കഴിഞ്ഞതാണ്അതിന്റെ ഒരു പ്രധാനകാരണം.മിതവാദവും ഭീകരവാദവുമായി വേർപ്പിരിയുന്നതിന്റെ വേഗത ർദ്ധിച്ചതാണ്ഒരു ഫലം.സുസംഘടിതമായ സംഘടനാശരീരം അന്തർദ്ദേശീയ നെറ്റ്വർക്ക്‌,അനുയായി വൃന്ദത്തിന്റെ വളർച്ച ഇതൊക്കെ ഒരു ബഹുജന പാർട്ടിക്ക്സ്വീകരിക്കേണ്ട പ്രായോഗിക തന്ത്രങ്ങളിലേക്ക്അവരെ നയിച്ചു.പ്രത്യക്ഷമായ ഭരണവർഗ്ഗ സ്വഭാവം അവ പ്രകടിപ്പിക്കാ തുടങ്ങി.പാക്കിസ്ഥാ,ബംഗ്ലാദേശ്‌,തുടങ്ങിയ രാജ്യങ്ങളി ജമാ-അത്ത്ഭരണം കയ്യാളിയതിന്റെ അനുഭവം പരിശൊധിക്കുക.തുർക്കിയിലും അറബ്രാജ്യങ്ങളിലും സമാനമായ പ്രവണതക കാണാം.അവിടങ്ങളി തൊണ്ണൂരുകളി രാഷ്ട്രീയ ഇസ്ലാമി ഉണ്ടായ വിള്ളലുകളും പരിശൊധിക്കപ്പെടേണ്ടതുതന്നെ.

അമേരിക്കക്ക്ശത്രുവില്ലാതായ പോലെ രാഷ്ട്രീയ ഇസ്ലാമിനും ശത്രു ഇല്ലാതായിരുന്നു.രണ്ടും പരസ്പരം ശത്രുക്കളാകാനുള്ള ഭൗതിക സാഹചര്യവും നിലനിൽക്കുന്നു.

ജമാ-അത്തിന്റെ അംഗസംഖ്യയിലുണ്ടായ താരതമ്യേനകുറവെങ്കിലും ഗണനീയമായ വളർച്ച,വരേണ്യ/സമ്പന്ന വിഭാഗങ്ങളുടെ സംഘടനയിലെ ർദ്ധിച്ചുവരുന്ന സാന്നിദ്ധ്യം,സ്താപനങ്ങളുടെ വളർച്ച തുടങ്ങിയ പലകാര്യങ്ങളും അവരെ പ്രായോഗിക നിലപാടുകളെടുക്കാ നിർബന്ധിച്ച സാഹചര്യങ്ങളോ കാരണങ്ങളോ ആണ്‌.
ജമാ-അത്തിന്റെ മത,രാഷ്ട്രീയ കാഴ്ചപ്പാട്മുസ്ലിംകളി ഭൂരിഭാഗത്തിനും ഇന്നും അന്യവും അസ്വീകാര്യവും ആയിത്തുടരുന്നു.

അടിയന്തിരാവസ്ഥക്ക്ശേഷം ജമാ-അത്ത്വളരെ ബോധപൂർവ്വമായി ബുദ്ധി ജീവിക,സാംസ്കാരിക നായകന്മാ,പൗരാവകാശ പ്രവർത്ത എന്നിവരെ അണി നിരത്തി വളരെ വ്യത്യസ്തമായ ഒരു സംഘടനാ പ്രചരണരീതി സ്വീകരിച്ചു തുടങ്ങി.അതിനു മുമ്പും പലരെയും സമ്മേളനത്തിലേക്ക്ക്ഷണിക്കുക മുതലായ കാര്യങ്ങ ചെയ്യാറുണ്ടായിരുന്നെങ്കിലും അത്പ്രവർത്തനത്തിന്റെ ഒരു മുഖ്യ അടവാക്കുന്നത്ഇക്കാലത്താണ്‌.ഇവിടുത്തെ മുസ്ലിംകൾക്ക്അപരിചിതവും അസ്വീകാര്യവുമായ ആശയങ്ങ വെച്ചു പുലർത്തുന്ന ജമാ-അത്തിലേക്ക്കടന്നു വന്നവ വിദ്യാസമ്പന്നരും കാൽപനികരും ആയ ഒരു മധ്യവർഗ്ഗമാണ്‌.അത്യധികം ആദർശ്ശവാദികളും കാൽപനികരുമായ ജമാ-അത്തുകാ എന്നും ലക്ഷ്യമിട്ടത്വിദ്യാസമ്പന്നരായ മധ്യവർഗ്ഗത്തെയാണ്‌.ഒരു തികഞ്ഞ മധ്യവർഗ്ഗ സംഘടക്കു വേണ്ട പ്രവർത്തന രീതിയാണ്അവർക്കുണ്ടായിരുന്നത്‌.അതുകൊണ്ടു തന്നെ ഇടതുപക്ഷ മതേതരസംഘടനകളിൽപെട്ട യുവാക്കളെ ആകർഷിക്കുന്ന രീതിയി സംഘടനയുടെ പ്രചരണ പ്രവർത്തന പരിപാടികളി ബൗദ്ധികമായ ഒരു പരിവേഷം നിലന്ര്ത്താ അവരെന്നു ശ്രമിച്ചു.അതിന്നും തുടരുന്നു.

ഷാബാനു കേസ്‌,മാധ്യമം ഒരു വഴിത്തിരിവ്

പരസ്യത്തിലെ വാചകം പോലെ തന്നെ മാധ്യമം ഒരു വഴിത്തിരിവുതന്നെയായിരുന്നു.അടിയന്തിരാവസ്ഥയിലെ നിരോധനം,സംഘടനക്കുള്ള അസ്വീകാര്യത തുടങ്ങിയ പരിമിതിക മറികടക്കാ അവർക്ക്ശരീ-അത്തു വിവാദം ഒന്നാംതരം അവസരം ഉണ്ടാക്കിക്കൊടുത്തു.എഴുത്തിലും പ്രസംഗത്തിലും സമർത്ഥനത്തിലും അസാമാന്യ മികവുള്ള ഒരു നിരതന്നെ ജമാ-അത്തിലുണ്ടായിരുന്നു.ആകർഷകവും അക്രമണസ്വഭാവമുള്ളതുമായ അവരുടെ ശരീ-അത്ത്പ്രതിരോധം സമുദായത്തിനുള്ളി അവർക്ക്മാന്യത്നേടിക്കൊടുത്തു.യുവാക്കളി ഒരു വിഭാഗത്തെ അവ ആകർഷിച്ചു.ശരീ-അത്തു വിവാദം ജമാ-അത്ത്മുസ്ലിം സമുദായത്തിന്റെ പൊതു ബോധത്തെ സ്വാധീനിക്കാ തുടങ്ങിയതിന്റെ പ്രാരംഭമായിരുന്നു.അതി പിന്നീട്മാധ്യമം തുടങ്ങിയ ശേഷം പല എഴുത്തുകാരെയും മുസ്ലിം ബുദ്ധിജീവികളെയും അവ സ്വാധീനിച്ചു.മുസ്ലിം ബുദ്ധിജിവ്വികളി പലരും ജമാ-അത്തായില്ലെങ്കിലും അവരുണ്ടാക്കിയ മുസ്ലിം പൊതു ബോധത്താ സ്വാധീനിക്കപ്പെട്ടു. പി മുഹമ്മദ്‌,വൈക്കം മുഹമ്മദ്ബഷീ തുടങ്ങി പലരും ചിലപ്പോ ഇതിനു വിധേയമായി.ബഷീറിന്റെ മൃതദേഹം മാങ്കോസ്റ്റീ മരച്ചുവട്ടി സംസ്കരിക്കപ്പെടാതിരിക്കും വണ്ണം ഒരു സമരസപ്പെട ഇങ്ങനെ ഉണ്ടായി.

മാധ്യമം പത്രം തുടങ്ങേണ്ട ആവശ്യകതക്ക്കാരണമായി അവ പറഞ്ഞത്ഷാബാനു ബീഗം/ശരീ-അത്ത്വിവാദമാണ്‌.സമുദായത്തിന്റെ,ഇസ്ലാമിന്റെ പക്ഷത്തുനിന്നുകൊണ്ട്ഇത്തരം വിഷ്യങ്ങളി ശക്തമായ ഇടപെട നടത്താ പത്രം ആവശ്യമാണെന്ന് അവ പറഞ്ഞു.ഇന്ത്യയി ഭൂരിപക്ഷ ന്യൂനപക്ഷ ർഗ്ഗീയതൾ ഭരണകൂടൂത്താശയോടെ പെട്ടെന്ന് ഉയിർത്തെഴുനേൽക്കാൻ കാരണമായത്ഷാബാനു ബീഗം കേസാണല്ലോ.(പാർലമെന്റിൽ ജിവനാംശബി,ബാബരിപള്ളി തുറന്നു കൊടുക്ക).

പിന്നീട്കേരളത്തിലെ മതേതര ബുദ്ധിജീവികളെ ജമാ-അത്ത്തങ്ങളുടെ ബൗദ്ധിക ഔന്നത്യം കാട്ടി മുസ്ലിം വിദ്യാസമ്പന്നരെ ആകർഷിക്കൻ ഉപയോഗിച്ചു.ഇതും മാധ്യമം പത്രത്തിലോ വാരികയിലോ എഴുതുന്നതും തുല്യമായി കാണുന്ന ൽപത്തമാണ്ഹമീദ്കാണിക്കുന്നത്‌.എന്നാ മാധ്യമം മലയാള പത്രപ്രവർത്തന രംഗത്തുണ്ടാക്കിയ മാറ്റങ്ങളെ കാണാതിരിക്കാ കഴിയില്ല.അത്തരം ഒരു മാധ്യമം ഇല്ലാതിരിക്കുന്നതിന്റെ സ്പെയ്സ്അവ നന്നായി ഉപയോഗിക്കുന്നു.

എന്നാ മാധ്യമം മുസ്ലിംസമുദായത്തിനകത്തുണ്ടാക്കുന്ന ദീർഗ്ഘകാലാടിസ്ഥാനത്തിലുള്ള നിഷേധാത്മകസ്വാധീനം ജെ ദേവികയെ പോലുല്ലവ കാണാതെ പോകുന്നു.

ഇസ്ലാമോഫോബിയ കൈവെട്ടു കേസിലും മലയാള മാധ്യമങ്ങളി പ്രകടമാണ്‌.എന്നാ അതിനെതിരെയുള്ള ജെ ദേവികയെപ്പോലുള്ളവരുടെ ഇടപെടലിനെ പോപ്പുല ഫ്രണ്ടും ജമാ-അത്തും തങ്ങളുടെ നിരപരാധിത്വം/നിഷ്കളങ്കത തെളിയിക്കാനുള്ള ആയുധമാക്കുന്നു.-അ് ദനിയുടെ കാര്യത്തി ജെ ദേവിക പ്രതികരിച്ചു കാണാത്തത്എന്നെ അത്ഭുതപ്പെടുത്തുന്നു.

ജെ ദേവിക ഇടതുപക്ഷവുമായി ബന്ധപ്പെടുത്തിമാത്രം പ്രശ്നത്തെ കാണരുത്‌.അവരുടെ ഹിന്ദുപ്രീണനം എന്നതിലും മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയയിലും മാത്രം ഒതുക്കി വിഷയത്തെ കണ്ടാ മതിയോ?പോപ്പുല ഫ്രണ്ട്കൃത്യമായ ർഗ്ഗീയധ്രുവീകരണ അജണ്ടയോടെ ചെയ്ത ഒരു കൃത്യാമാണിത്‌.അതിലൂടെ കേരളത്തിലെ പൊതുസമൂഹത്തിലും മുസ്ലിം സമൂഹത്തിലും അവ നടപ്പാക്കാ ലക്ഷ്യമിടുന്ന അജണ്ടകൾകൂടി പരിഗണിച്ചു വേണം ഒരു വിലയിരുത്ത നടത്താ.

-അ്ദനി കേസു പോലെ അല്ലെങ്കി കൈവെട്ട്കേസ്അന്വേഷണത്തിനിടയി പോലീസിനും മാധ്യമങ്ങൾക്കും പറ്റൂന്ന അബദ്ധങ്ങ/മുന്വിധിക പോലെയാണ്മൊത്തം അന്വേഷണവും റെയ്ഡുകളും എന്ന് വിധിയെഴുതുന്നത്ആരെയാണു സഹായിക്കുക.

ബഹുസ്വരത ഇടതുപക്ഷത്തിനില്ലെന്നും ജമാ-അത്തിനതുണ്ടെന്നുമാനോ ദേവിക പറയുന്നത്‌? എല്ലാവരും തങ്ങളുടെ നിക്ഷിപ്ത(വോട്ട്‌/സംഘടനാ)താൽപര്യങ്ങൾക്കു വേണ്ടി ബഹുസ്വരത പറയുന്നു.ജമാ-അത്തും അങ്ങനെ തന്നെ.

ജമാ-അത്തുമായി സംവദിക്കാ പാടില്ലേ?

സംവദിക്കാം.സംവദിക്കണം.ജമാ-അത്ത്‌/അതിന്റെ മാധ്യമങ്ങ/അതിന്റെ പ്രോപഗണ്ട മുസ്ലിം സമുദായത്തിനകത്ത്ഒരു തരം അഭിപ്രായ രൂപീകരണം/മുസ്ലിം പൊതു ബോധം സൃഷ്ടിക്കുന്നുണ്ട്‌.ഇത്സമുദായത്തെ/മതത്തെ ഏകശിലാത്മകമാക്കുന്നു.മുജാഹിദും സുന്നികളുടെ സ്ഥാപനവൽക്കരണവും കടന്ന് ഒരു പടി മുന്നിലാണ്ജമാ-അത്തിന്റെ ഏകശിലാത്മകത.മുഴുവ കാര്യങ്ങളും ഇസ്ലാമികമാക്കണം/ദീനിനു കീഴ്പെടണം/ദൈവത്തിന്അടിപ്പെടണം എന്ന വാദത്തിലൂടെ ജമാ-അത്ത്തങ്ങളുടെ അനുയായികളേ ശക്തമായി ഏകീകരിക്കുകയാണ്‌.സംഘടനാവൽക്കരിക്കപ്പെട്ട മതമാണ്ഇവിടെ മതം.

ബഹുസ്വരത എന്നതൊരു അടവാകുന്നത്ഇവിടെയാണ്‌.എല്ലാതരം വാക്കുകളെയും ഭാഷാപ്രയോഗങ്ങളെയും മുൻപിൽ കേറി അപഹരിച്ചെടുത്ത്ഇവ ബൗദ്ധിക ലോകത്തെ കബളിപ്പിക്കുകയാണെന്ന് കാണാം.രാഷ്ട്രീയ ഇസ്ലാമിന്റെ ഇന്നതെ ആഗോള ദൗത്യം,ജമാ-അത്ത്പിന്തുണക്കുന്ന ഇസ്ലാമിക ബദ സംവിധാനങ്ങളുടെ/സ്ഥാപനങ്ങളുടെ(ഇസ്ലമിക ബാങ്കിംഗ്മുതലായ) അവസ്ഥ ഇതൊക്കെ പരിഗണിച്ചു കൊണ്ടു വേണം അവരുടെ നവലിബറ വിരുദ്ധത പരിഗണനക്കെടുക്കാ.

ജമാ-അത്ത്സമുദായത്തിനകത്ത്എന്തു തരം പരിണതഫലങ്ങളാണ്ഉണ്ടാക്കുന്നത്എന്ന് ജെ ദേവിക പഠനം നടത്തിയിട്ടുണ്ടെങ്കി അത്അറിഞ്ഞാ കൊള്ളാമായിരുന്നു.

ജമാ-അത്തുമായി ബൗദ്ധിക സംവാദം നടത്താ പ്രാപ്തിയുള്ള ആളായിരിക്കാം ദേവിക.എന്നാ ഒരു വ്യക്തിക്ക്ഒരു സംഘടനയുടെ ആസൂത്രിത ഉപയോഗപ്പെടുത്ത പദ്ധതികളെ മറികടന്നുകൊണ്ട്അവരുമായി ഗുണാത്മകമായ ഒരു സംവാദം നടത്താ കഴിയും എന്ന ആത്മ വിശ്വാസം നല്ലതാണ്‌.കണ്ടറിയാം.കേരളത്തിലെ ഒരു സാംസ്കാരിക ബുദ്ധിജീവിക്കും(ഹമീദിനടക്കം)ജമാ-അത്തുമായി സംവദിച്ച്ഗുണാത്മകമായഫലം ൽപമെങ്കിലും ഉണ്ടായ അനുഭവം എനിക്കറിയില്ല.എന്നെ പോലെയുള്ള സാധാരണക്കാ അക്കാര്യത്തിലുള്ള നമ്മുടെ ബുദ്ധിജീവികളുടെ ഫലപ്രാപ്തിയില്ലായ്മയി കുണ്ഠിതമുള്ളവരാണ്‌.എന്നും . വി കൃഷ്ണയ്യ അവരോടൊപ്പമുണ്ട്‌.എന്നിട്ടും കൃഷ്ണയ്യരുടെ നേതൃത്വത്തി സമർപ്പിച്ച നിയമ പരിഷ്കാര നിർദ്ദേശങ്ങളോട്ഇവ എന്തു സമീപനമാണ്സ്വീകരിച്ചത്‌?

കേരളത്തിലെ/ജമാ-അത്തിലെ മുസ്ലിം സ്ത്രീ പുരുഷന്മാ ഇസ്ലാമിക ഫെമിനിസത്തിന്റെ സ്വാധീനത്തി പെടാതിരിക്കാനും ർച്ച ചെയ്ത്പെട്ടെന്ന് അതിനെ മറികടക്കാനും വിസ്മരിക്കാനും വല്ല പദ്ധതികളും പ്രവർത്തനഗളും ചെയ്തിട്ടുണ്ടോ/ചെയ്യുന്നുണ്ടോ എന്ന് ദേവിക ഒന്നു പരിശോധിച്ചു നോക്കണം.

ഷാബാനു എന്ന ഒരു പാവപ്പെട്ട മുസ്ലിം സ്ത്രീക്ക്അനുകൂലമായി ഒരു കോടതി വിധിയുടായപ്പോ അത്ഇസ്ലാമിന്നേർക്കുള്ള കടന്നാക്രമണമായി ചിത്രീകരിച്ച്ഭാവിയി അത്തരം കടന്നാക്രമണമുണ്ടായാ അതിനെ തടയിടാ ഒരു പത്രം തുടങ്ങിയവ ഇസ്ലാമിക ഫെനിസം ർച്ച ചെയ്തു തുപ്പുകയേ ഉള്ളൂ.

അക്കാദമികമായ ൾക്കാഴ്ചകളോടെ ദേവികയെപ്പോലുള്ളവർക്ക്മുസ്ലിം സമുദായത്തിനുള്ളി പൊളിറ്റിക്ക ഇസ്ലാം ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച്എന്നേക്കാ കൂടുത മനസ്സിലാക്കാ കഴിയും എന്ന് ഞാ കരുതുന്നു.സമുദായത്തിന്റെ സവിശേഷമായ അഭ്യന്തര വൈരുദ്ധ്യങ്ങളെയും സംഭവവികാസങ്ങളെയും ബാധ്യതകളില്ലാതെ ആരെങ്കിലും പഠിച്ചിരുന്ന്ര്ന്ന്കി എന്ന ആഗ്രഹം ഉള്ള ഒരാളാണു ഞാ. ദേവികയുടെ ഇക്കാര്യത്തിലുള്ള അനുഭവം എന്താണെന്ന് എനിക്കറിയില്ല.അതുകൊണ്ടാണിത്പറയുന്നത്‌.

ജമാ-അത്തിന്റെ ഉള്ളിലിരിപ്പ്‌/ഹിഡ്ഡ അജണ്ട എന്തെന്നു ചുഴിഞ്ഞന്വേഷിക്കണമെന്ന് ഞാ പറയില്ല.അവ ഉണ്ടാക്കിയ സ്വാധീനങ്ങളെ പഠിക്കുക എന്നതാണ്പ്രധാനം.

രാഷ്ട്രീയം,സാംസ്കാരികം,സാമ്പത്തികം,ലിംഗപരം,മതപരം തുടങ്ങി എല്ലാ കാര്യങ്ങളും ഒരു പഠനം അവരെക്കുറിച്ച്ആവശ്യമാണ്‌.ഇക്കാര്യങ്ങ നിയോ ലിബറലിസം അവരുടെ കാഴ്ചപ്പാടുകളും അത്തരം പ്രയോഗങ്ങളുമായി ആഗോളതലത്തി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നും പഠിക്കേണ്ടതുണ്ട്‌.അതിന്പ്രേരിപ്പിക്കാനുള്ള ത്രാണിയെ ഈയുള്ളവനുള്ളൂ.

Thursday, 12 August 2010

ജെ.ദേവികക്കിതെന്തു പറ്റി? (രണ്ടാം ഭാഗം)

......................................................................................................................

ജെ.ദേവികക്കിതെന്തു പറ്റി?ആദ്യം വായിക്കുക.തുടർന്ന് ഇതും വായിക്കുക.

മാതൃഭൂമി വിമർശ്ശനം സ്ഥാനത്തും അസ്ഥാനത്തും

മാതൃഭൂമി മുസ്ലിം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോ സവർണ്ണ ഹൈന്ദവ മു വിധിക അതി പ്രകടമാകാറുണ്ട്‌.ഇത്അംഗീകരിക്കുന്നു.എന്നാ മൂവാറ്റുപുഴ കൈവെട്ട്സംഭവത്തി മാതൃഭൂമി നിലപാടിനെ കുറിച്ച്ജെ ദേവികയുടെ വിമർശ്ശനം ചില വിശദീകരണങ്ങ ആവശ്യപ്പെടുന്നു.ഏകശിലാത്മകമായ ഒരു സമുദായമാക്കി കേരള മുസ്ലിംകളെ മാതൃഭൂമി റിപ്പോർട്ടുകൾ ചിത്രീകരിക്കുന്നു.താലിബാനിസത്തിന്സമുദായം മൊത്തം ഉത്തരവാദികളാണെന്ന് വരുത്തുന്നു.മുസ്ലിം സംഘടനകളെയാകെ ഭീകരസത്വങ്ങളായി അവതരിപ്പിക്കുന്നു.ഇതൊക്കെയാണ്മാതൃഭൂമിക്കെതിരെയുള്ള ആരോപണങ്ങ.

കൈവെട്ട്സംഭവത്തി മാതൃഭൂമി പോപ്പുല ഫ്രണ്ടിനെയല്ലാതെ മറ്റു സംഘടനകളെ ചേർത്ത്പറഞ്ഞതായി ഈയുള്ളവന്തോന്നിയിട്ടില്ല.മാത്രമല്ല ദേശാഭിമാനിയിലും മറ്റു ചില പത്രങ്ങളിലും ഏതാണ്ട്ഇതേ വാർത്തകൾ വരുന്നുമുണ്ട്‌.അപ്പോ മാതൃഭൂമിയുടെ പൊതുവായുള്ള മുസ്ലിം വിരുദ്ധ മനോഭാവം തന്നെയാണ്കൈവെട്ട്സംഭവത്തിലും ഉള്ളതെന്ന് പറയുന്നതിലൂടെ ജെ ദേവിക ഒരേസമയം മാതൃഭൂമിയേയും പോപ്പുല ഫ്രണ്ടിനെയും സഹായിക്കുന്ന നിലപാടാണെടുക്കുന്നത്‌.ഒപ്പം ജെ ദേവികയുടെ നിലപാടിന്റെ വിശ്വാസ്യതയി സംശയത്തിന്റെ നിഴ പടരുകയും ചെയ്യുന്നു.ജെ ദേവികയെക്കൊണ്ട്ആരോ പറഞ്ഞെഴുതിപ്പിക്കയാണെന്ന സംശയം വരെ ചിലർക്കുണ്ടാവും.ഇതൊരു കെണിയാണ്‌.

ലൗ ജിഹാദും -അ്ദനിക്കെതിരെയുള്ള കേസും പോലെ ഇതും അടിസ്ഥാന രഹിതമാണെന്ന് പറയുന്നു.ഇവിടെ ഞാ കഴിഞ്ഞ പോസ്റ്റി പറഞ്ഞ ഭീകരതയുടെ സങ്കീർണ്ണത/ആശയക്കുഴപ്പം എന്ന പ്രതിഭാസം പ്രകടമാകുന്നു.ഭരണകൂടം/പോലീസ്‌/മറ്റ്അന്വേഷണ ഏജൻസികൾ നിക്ഷിപ്ത താൽപര്യത്തോടെയോ അല്ലാതെയോ ഭീകരതക്ക്സഹായകമായ ആശയക്കുഴപ്പങ്ങ/വൈരുദ്ധ്യസങ്കീർണ്ണതകൾ സൃഷ്ടിക്കുന്നു.ഭീകരത വേരോടുന്നതിന്റെ ഭൗതികാടിത്തറ ഇതാണ്‌.ഭീകരത ഭരണകൂട ഉപചാപകം തന്നെയാണെന്ന് സംശയിക്കേണ്ടി വരുന്നത്ഇവിടെയാണ്‌.

ക്കൈവെട്ട്‌,കിനാലൂ,മാതൃഭൂമി,ർക്കല,ചെങ്ങറ,ലൗ ജിഹാദ്‌,സോളിഡാരിറ്റി എന്നിവയൊക്കെ അശ്രദ്ധമായി കൂട്ടി വായിക്കുന്ന ജെ ദേവിക ഒരേസമയം ഭരണകൂടവും തീവ്രവാദവും ഒരുക്കുന്ന കെണിയി വീഴുകയാണ്‌. കെണിയി ആരും വീഴും.ഈയുള്ളവനടക്കം.വേണ്ടത്ഇഴ പിരിച്ച പരിശോധനയാണ്‌.വാക്കിനും പ്രവൃത്തിക്കും മുമ്പുള്ള ആലോചനയാണ്‌.

അഹിംസാത്മകത ഓരോ തലത്തിലും വികസിപ്പിക്കേണ്ട ഒരു കാലഘട്ടമാണിത്‌.അതിന്ഹിംസയുടെ ചലന നിയമങ്ങളെ സുസൂക്ഷ്മം അപഗ്രഥിച്ചറിയേണ്ടതുണ്ട്‌.നമ്മുടെ മനുഷ്യാവകാശ പ്രവർത്തകർ ഇതിന്തയ്യാറാവേണ്ടതുണ്ട്‌.

സി പി എമ്മിന്റെ ഭൂരിപക്ഷ പ്രീണനം ഇതി പ്രവർത്തിക്കുന്നുണ്ടാവാം.തിരഞ്ഞെടുപ്പ്മുന്നിൽകണ്ടാണെങ്കിലും ഹൗസിംഗ്ലോണുക,ഉച്ചഭക്ഷണം,ആരോഗ്യം,പെൻഷൻ,സീനിയ സിറ്റീസ മുത ആദി വാസി അമ്മമാ വരെ കണ്ണീചേർക്കപ്പെടുന്ന ക്ഷേമ പദ്ധതിക എന്നിവയെയൊക്കെ വിദ്വേഷവേട്ടയോടൊപ്പം ഇടതുഗവണ്മെന്റിന്റെ ഇലക്ഷ സ്റ്റ്രാറ്റജിയായാണ്ജെ ദേവിക കാണുന്നത്‌.സോളിഡാരിറ്റിയുടെ നവലിബറ വിരുദ്ധ,ജനപക്ഷ രാഷ്ട്രീയത്തി ദേവിക ഇങ്ങനെ ഒരു ഹിഡ്ഡ സ്റ്റ്രാറ്റജിയും കാണുന്നില്ല എന്നതാണ്അത്ഭുതം.

വിദ്വേഷ വേട്ട,ഗുണഭോക്തൃവേട്ട എന്നീ രണ്ടുവീതം സ്റ്റ്രാജികളുണ്ടെന്നൊക്കെ സിദ്ധാന്തീകരിച്ച്ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്തന്ത്രം എന്ന 'ആത്യന്തം അപകടമായ' പ്രശ്നം ഉയർത്തിക്കാട്ടി കൈവെട്ടിനെയും പോപ്പുല ഫ്രണ്ടിന്റെ ർഗ്ഗീയ/വിഷലിപ്ത പ്രവർത്തർത്തന പദ്ധതിയെയും മുക്കിക്കളയുകയാണ്ജെ ദേവിക.

ർക്കുക പോപ്പുല ഫ്രണ്ടിന്റെ ർഗ്ഗീയാക്രമണങ്ങളിന്മേലാകും സംഘപരിവാരം ഇതുവരെ കേരളത്തി നടപ്പാക്കാ അറച്ചു നിന്ന പദ്ധതികളും നടപ്പാക്കാ പോകുക.പോപ്പുല ഫ്രണ്ടിന്റെ അവതാരോദ്ദേശ്യവും അതു തന്നെ.

................തുടരും........................................
(
ഇന്റലക്ച്വ ജിഹാദും ജെ ദേവികയും)