Friday, 11 January 2013

പങ്കാളിത്തപെൻഷൻ എന്തിന്‌?സമരം എന്തിന്‌?

അധ്യാപകജീവനക്കാരുടെ സമരത്തെ എന്തിന്‌ പ്ന്തുണക്കണം?

എല്ലാ സേവന സാമൂഹ്യക്ഷേമ,സുരക്ഷിതത്വ പരിപാടികളുടെ മേലും കൈവെക്കുന്നതിന്റെ ഭാഗം തന്നെയാണിതും.സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കിയാൽ കേരളം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ രക്ഷപ്പെടുമോ?.ഭൂമിയും വിഭവങ്ങളും വികസനത്തിനു വേണ്ടി വിൽപനക്കുവെക്കുന്നതിന്റെ ഭാഗംതന്നെയാണ്‌ പെൻഷൻ ഫണ്ട്‌ ഓഹരിക്കമ്പോളത്തിനു വിട്ടു കൊടുക്കുന്നതും. ഇൻഷുറൻസ്‌,ബാങ്കിംഗ്‌ മേഖലയിൽ വിദേശ നിക്ഷേപം വരുന്നതോടെ,പൊതുമേഖലാ ബാങ്കുകളിലേയും എൽ ഐ സി യുടെയും ഓഹരികൾ വിറ്റഴിക്കുമ്പോൾ പെൻഷൻ വിഹിതം പൂണമായും ഓഹരിക്കമ്പോലത്തിലെത്തും.കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ ചട്ടി.

25സംസ്ഥാനങ്ങൾ പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയത്‌ ആ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നോ?നിയോലിബ്ബറൽ നയങ്ങൾ നടപ്പാക്കൽ മാത്രമാണിത്‌.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശമ്പള പെൻഷൻ ചെലവ്‌ എടുത്ത്‌ കാണിക്കുന്നു എന്നു മാത്രം.

ഇന്നി ഞാൻ നാളെ നീ.ഏല്ലാ ക്ഷേമ പെൻഷനുകളുടെയും സ്ഥിതി ഇതാണ്‌.സബ്സിഡി വെട്ടിക്കുറക്കുന്നവർ,ഏണ്ണ,പാചകവാതകം,ഭക്ഷ്യസാധനങ്ങൾ അവശ്യവസ്തുക്കൾ എന്നിവയുടെ വിലകൂട്ടുന്നവർ,റെയിൽ-ബസ്‌ യാത്രാനിരക്കുകൾ കൂട്ടുന്നവർ അവശർക്ക്‌ നക്കാപിച്ച മാത്രമേ കൊടുക്കൂ.അവശരുടെ പെൻഷൻ നാമമാത്രമാക്കുകയോ അപര്യാപ്തമായി നിലനിർത്തുകയോ മാത്രമേ ചെയ്യൂ.സർക്കാരുദ്യോഗസ്ഥന്മാരുടെ പെൻഷനെടുത്ത്‌ അവശർക്കു കൊടുക്കുമെന്ന് വല്ലവരും കരുതുന്നുണ്ടെങ്കിൽ മൂഡത്വമാണത്‌.

നിയോലിബറൽ നയങ്ങൾ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പട്‌ വ്യവസ്ഥയെ രക്ഷപ്പെടുത്തുമോ? എങ്കിൽ വാൾസ്ട്രീറ്റ്‌ പിടിച്ചെടുക്കൽ സമരം എന്തു കൊണ്ടുണ്ടായി?.ഫിസ്കൽ ക്ലിഫ്‌ എന്ന വാൾ അമേരിക്കൻ സമ്പട്‌ വ്യവസ്ഥയുടെ മേൽ തൂങ്ങി നിൽക്കുന്നതെന്തുകൊണ്ട്‌? യൂറോപ്യൻ രാജ്യങ്ങളിൽ പണിമുടക്കുകൾ നടക്കുന്നതെന്തു കൊണ്ട്‌? ഇന്ത്യയിൽ സംയുക്തട്രേഡ്‌ യൂനിയനുകൾ 48 മണിക്കൂർ സമരത്തിലേക്ക്‌ നീങ്ങാൻ ഇടവരുന്നതെന്തുകൊണ്ട്‌? ലോകസമ്പട്‌ വ്യവസ്ഥ തുടർച്ചയായ പ്രതിസന്ധി നേരിടുന്നതെന്തുകൊണ്ട്‌?

ഇനി സർക്കർ ജീവനക്കാരോടുള്ള നമ്മുടെ അമർഷം പ്രകടിപ്പിക്കേണ്ട അവസരമാണോ ഇപ്പോൾ? ചില്ലറ വ്യാപാര രംഗത്തേക്ക്‌ കുത്തകകൾ കടന്നു വരുമ്പോൾ വ്യാപാരവ്യവസായ ഏകോപന സമിതി അതിനെതിരെ രംഗത്തു വരുന്നു.നമ്മുടെ കച്ചവടക്കാർ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി വില വർദ്ധിപ്പിക്കാറൂണ്ടെന്ന കാരണം പറഞ്ഞ്‌ നാം അവർ അനുഭവിക്കട്ടെ എന്നു വെക്കുമോ? ചില്ലറ വ്യാപാര രംഗം കുത്തകകൾ കയ്യടക്കിയാൽ ജനങ്ങൾ തന്നെയാണ്‌ അനുഭവിക്കേണ്ടി വരിക.അതുപോലെ സർക്കാർ ജീവനകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തകർന്നാൽ നാളേ അത്‌ മറ്റ്‌ സാധാരണക്കാരെയും ബാധിക്കും.പൊതുവിദ്യാഭ്യാസേവന മേഖലയിലെ തൊഴിലിനെയും കാര്യക്ഷമതയേയും ബാധിക്കും.ദിവസവേതനക്കാരുടെ എണ്ണം വർദ്ധിക്കും.ദിവസവേതനത്തിനു ജോലിയെടുക്കുന്നവരുടെ ഉത്തരവാദിത്തരഹിതമായ സേവനങ്ങളുടെ താവളമായി അധ:പതിക്കും.

ലോകത്തെങ്ങും നടക്കുന്ന നിയോലിബറൽ നയങ്ങൾക്കെതിരെയുള്ള ഏതു സമരങ്ങളേയും പി ന്തുണക്കേണ്ട ആവശ്യം/ഗതികേടിലാണ്‌ ജനങ്ങൾ.സമരം ചെയ്യുന്നവർ നമുക്കിഷ്ടപ്പെട്ടവരായാലും ഇല്ലെങ്കിലും.കാരണം അത്‌ എല്ലാവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്‌.ഇന്നു സർക്കാർ ജീവനക്കാരനെത്തേടിവന്ന നിയോലിബറൽ ഭൂതം എല്ലാവരെയും തേടി വരും.വരുന്ന്ഉണ്ടല്ലോ.

my comments on koottam blog

ഇത്‌ നികുതിപ്പണം ഓഹരിമുതലാളിമാർക്ക്‌ ചൂതാട്ടത്തിന്‌ കൊടുകാനുള്ള ഏളുപ്പവഴിയാണ്‌.സർക്കാർജീവനക്കാരന്റെ 10%ശംബളം ജനങ്ങളുടെ നികുതിയാണല്ലോ.അതിനു പുറമെ സർക്കാരിന്റെ 10% വിഹിതവും.അങ്ങനെ 20%തുക പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണം.പൊതുമേഖലാ ബാങ്കിലോ ഇൻഷുറൻസ്‌ കമ്പനിയിലോ നിക്ഷേപിച്ചാലും അവിടെയൊക്കെ ഓഹരിവിറ്റഴിക്കലും വിദേശനിക്ഷേപവും നടക്കാൻ പോകുന്നു.ഫലത്തിൽ ജനങ്ങളുടെ നികുതിപ്പണം ചൂതാട്ടത്തിനു വിട്ടുകൊടുക്കലാണ്‌ പങ്കാളിത്തപെൻഷൻ.സർക്കാർ ജീവനക്കാരിൽനിന്ന് പിടിക്കുന്ന 10% ഇവിടെ ചിലവഴിക്കുന്നതിലൂടെ സമ്പട്‌ വ്യവസ്ഥക്കുണ്ടാകുന്ന നേട്ടം ഇല്ലാതാകുകയും ചെയ്യും.അപ്പോൾ ഇത്‌ ചുളൂവിലക്ക്‌ ഭൂമിയും വിഭവങ്ങളും വികസനത്തിന്റെ പേരിൽ വിൽക്കുന്നത്‌ പോലെ നികുതിപ്പണം മൂലധനശക്തികൾക്ക്‌ വിട്ടുകൊടുക്കലാണ്‌
----------------------------------------------------------------------------

സേവനരംഗത്ത്‌ സ്വകാര്യവൽക്കരണം ശക്തിപ്പെടുകയും സർക്കർ ഉദ്യോഗസ്ഥന്മാരുടെ ചൂഷണത്തേക്കാൾ സ്വകാര്യമേഖല ജനങ്ങളെ പിഴിഞ്ഞൂറ്റുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവേകമുള്ളവർ പ്രശ്നങ്ങളെ അവധാനതയോടെ കാണേണ്ടതുണ്ട്‌.

പങ്കാളിത്തപെൻഷൻ കേരളത്തിന്റെ പരാധീനകളിൽ[?] നിന്ന് ഉണ്ടായ കണ്ടുപിടിത്തമാണോ? അല്ല.നവലിബറൽ നയങ്ങളുടെ ഭാഗമാണ്‌.അപ്പോൾ ആ നയങ്ങളുടെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ടാണ്‌ പ്രശ്നം ചർച്ച ചെയ്യേണ്ടത്‌.

കേരളത്തിലെ വ്യാപാരവ്യവസായികൾ ജനങ്ങളെ ഏതൊക്കെ രീതിയിൽ കൊള്ള ചെയ്യുന്നുണ്ട്‌?നികുതി വെട്ടിപ്പ്‌ നടത്തുന്നുണ്ട്‌? അതുകൊണ്ട്‌ അവർക്ക്‌ ദോഷമുണ്ടാകുന്ന ചില്ലാറ വ്യാപാരമേഖലയിളെ കുത്തക കടന്നുകയറ്റം ആകാമെന്നാണോ? അവിടെ ജനങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളല്ലേ പരിഗണിക്കേണ്ടത്‌?

എയിഡഡ്‌ മേഖലയിലെ പ്രശ്നത്തിന്‌ കാരണമെന്താണ്‌? ജാതിമത പണ സ്വാധീനമുള്ള മാനേജുമന്റുകളുടെ സ്വാധീനം.അതിനെതിരെ ജനങ്ങളുടെ വികാരം പോട്ടിത്തെറിക്കേണ്ടതില്ലേ? സർക്കാർ സംവിധാനത്തെ കാര്യക്ഷമമാകാൻ ശ്രമിക്കാത്തവർ തന്നെയല്ലേ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും? ശർക്കാർ ജീവനക്കാരന്റെ പെൻഷനും ശമ്പളവും വെട്ടിക്കുറച്ച്‌ അവരെ ശരിപ്പെടുത്താമെന്നു കരുതുന്നത്‌ കഴിവില്ലായ്മയല്ലേ കാണിക്കുന്നത്‌?
ഒരു സ്വകാര്യസ്ഥാപനത്തിലെ കാര്യക്ഷമതക്കുറവിനു നാം പഴി പറയുന്നത്‌ അതിന്റെ മാനേജുമന്റിനെയല്ലേ?

എന്തിന്‌ എത്രദൂരം വിനോദ യാത്ര നടത്താനുള്ള പണമാണ്‌ ഈ സർക്കാർ തന്നെ അനുവദിച്ചത്‌?കേന്ദ്രജീവനക്കർക്കു പോലും അതില്ലെന്നാണ്‌ സർക്കാരിന്റെ അവകാശവാദം. അപ്പോൾ പണമല്ല പ്രശ്നം. നവലിബറൽ നയമാണ്‌.മൂലധനശക്തികളോടുല്ല വിധേയത്വമാണ്‌.

ഇനി സർക്കാരിലെ കുറഞ്ഞ ശതമാനം വരുന്ന ഉയർന്ന ശമ്പളക്കാർ മാസം തോറും പിടിക്കുന്ന പണത്തെക്കുറിച്ച്‌ പറയുന്നു.രാഷ്ട്രീയക്കാരും അവർ ഒതാശ ചെയ്തുകൊടുക്കുന്ന സമ്പന്നരും ഭൂസ്വാമിമാരും മാസം എത്ര ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്‌? അതെന്തേ കാണാത്തത്‌.താങ്കളുടെ മക്കളെ ഉയർന്നശമ്പളം വേണ്ട താഴ്‌ന്ന ശമ്പളമുള്ള ജോലിക്കു പോയാൽമതി എന്നു വെക്കുമോ താങ്കൾ?

ആളുകൾ എന്തിന്നണു വിദേശത്ത്‌ പോയി കൂടുതൽ സമ്പാദിക്കുന്നത്‌?ജീവിതനിലവാരം ഉയരുക,ജീവിത സൂചിക ഉയരുക എന്നൊക്കെ എന്തൊക്കെ പ്രശ്നങ്ങൾ ഇതിലുണ്ട്‌?

വിദേശതൊഴിൽ മാർക്കറ്റിലേക്ക്‌ ഒഴുകുന്നതിന്റെ കാരണം പണക്കൊതിയാണോ?
അപ്പോൽ വിഷയം ലോകം നേരിടുന്ന പുത്തൽ സാമ്പത്തിക കെടുതികളുടെ വിഷയമാണ്‌.ആ കാട്‌ കാണാതെ മരം മാത്രം കാണരുത്‌.
---------------------------------------------------------------------
സമരം ചെയ്യുന്നവരിൽ ഏറ്റവും വർഗബോധമില്ലാത്തവർ,സാമൂഹ്യ രാഷ്ട്രീയാവബോധം കുറഞ്ഞവർ,അൽപന്മാർ,കഞ്ഞിത്തരമുള്ളവർ,ആതമവിശ്വാസമില്ലാത്തവർ എന്നിവരൊക്കെ കൂടുതൽ അധ്യാപകരിലാണ്‌.എന്തിലും സംശയം,വിശ്വാസക്കുറവ്‌,ഒതുങ്ങിക്കൂടൽ പ്രവണത,ഭീരുത്വം ഇതൊക്കെ കൂടുതൽ അധ്യാപകരിലാണ്‌ കൂടുതൽ കാണുന്നത്‌.കപടമായ മധ്യവർഗ ജീവിതം,പൊങ്ങച്ചം എന്നിവയും അവർക്കാണ്‌ കൂടുതൽ.സ്വയം ന്യായീകരിക്കാൻ എത്ര ആത്മവഞ്ചകമായ അഭിപ്രായവും അവർ തട്ടിവിടും.സമൂഹം അവർക്ക്‌ അനുവദിച്ചു കൊടുക്കുന്ന മാന്യതയുടെ പുറത്ത്‌ ഏറ്റവും കൊടിയ കപട ജീവിതം നയിക്കുന്നവർ അവരാണ്‌.

Wednesday, 9 January 2013

അനിശ്ചിതകാല സമരം എന്തിന്?

[കുറെ കാലത്തെ ഇടവേളക്കുശേഷം ഒരു കൈ നോക്കട്ടെ]