കേരളത്തിലെ മുസ്ലിം സംഘടനകളൊന്നും പോപ്പുലർ ഫ്രണ്ടിനെ പോലെ അധപതിച്ചിട്ടില്ല. മറ്റുസംഘടനകളൊന്നും ഒരു കാലത്തും നടത്താൻ സാധ്യതയില്ലാത്തത്രയും നീചവും പൈശാചികവുമായ കുപ്രചരണങ്ങളുമായാണ് പോപ്പുലർ ഫ്രണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.ഒരു പക്ഷെ ആറെസ്സെസ്സും ബജ്‌റംദൾ,വിശ്വഹിന്ദു പരിഷത്താദി ഹിന്ദുഫാസിസ്റ്റ് സംഘടനകൾ ഇന്ത്യയിൽ പലയിടത്തും ചെയ്യുന്ന ഗീബൽസിയൻ നുണകളോടും അഭ്യൂഹങ്ങളോടും മാത്രമാണ് ഇതിനു സമാനത.
ഇസ്ലാമല്ല സംഘപരിവറാണ് മാതൃക
അക്രമം ചെയ്യാൻ വേണ്ടി പദ്ധതീകൃതമായി കുപ്രചരണം നടത്തി അതിനനുകൂലമായ അന്തരീക്ഷമുണ്ടാക്കി/സാഹചര്യമുണ്ടാക്കി അക്രമം നടത്തുക. അതിന് ശേഷം ഫലത്തിൽ അക്രമത്തെ ന്യായീകരിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്ത്,പേരിനു അക്രമത്തെ അപലപിച്ച് അതിന്റെ ഉത്തരവാദിത്തം നിഷേധിക്കുക.പാതിരിയെ ചുട്ടുകൊന്ന സംഭവം മുതൽ ഗുജറാത്തിലും ഒറീസ്സയിലും ഒക്കെ സംഘപരിവാർ നടത്തിയ ഈ രീതിയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രയോക്താക്കൾ പോപ്പുലർ ഫ്രണ്ടുകാരാണ്.സംഘപരിവാരങ്ങൾ കേരളത്തിൽ ഈ രീതി ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനോളം പി ന്തുടരുന്നില്ല എന്ന് പറഞ്ഞാൽ പോലും അത് അതിശയോക്തിയാവില്ല.
തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ ഇറങ്ങിയ നോട്ടീസ് വായിച്ചാൽ നാം മൂക്കത്ത് വിരൽ വെച്ചു പോകും.ഇസ്ലാമിന്റെ രക്ഷക്കായി/കാവൽഭടന്മാരായി ഇറങ്ങിത്തിരിച്ചവർ ഒരു മനസാക്ഷിക്കുത്തുമില്ലാതെ പറഞ്ഞുകൂട്ടുന്നത് കാണുമ്പോൾ ഇവരേത് ഇസ്ലാമിലാണ് വിശ്വസിക്കുന്നതെന്ന് ചോദിച്ചു പോകും.ഇതൊക്കെ ഇസ്ലാമിനു വേണ്ടിത്തന്നെയോ പറയുന്നത്? നോട്ടീസിനെ ഇഴപിരിച്ച് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ക്രിമിനൽ വക്കീലന്മാർ
സമർത്ഥനായ ഒരു ക്രിമിനൽ വക്കീൽ തന്റെ വാദത്തിലൂടെ ഏത് കുറ്റവാളിയേയും നിരപരാധിയെന്ന് സ്ഥാപിച്ച് രക്ഷപ്പെടുത്തുന്നത് പോലെയാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ തങ്ങളുടെ വാദങ്ങളിലൂടെ ചാനലുകളിലും മറ്റും പെർഫോം ചെയ്യുന്നത്.എതിർ വക്കീലിന്റെ വാദങ്ങളിലെ ദൗർബല്യമോ അല്ലെങ്കിൽ തക്കതായ മറുയുക്തിയോ കേസിന്റെ പഴുതുകളോ ഒക്കെ എങ്ങനെ ഒരു കുറ്റവാളിക്ക് സഹായകമാകുന്നു അതു പോലെ വിമർശ്ശകരെ പ്രത്യാരോപണങ്ങൾ കൊണ്ട് വായടപ്പിക്കുന്ന ഒരു തന്ത്രമാണ് അവരുടേത്.ഓരോരുത്തരെയും നേരിടേണ്ടതെങ്ങനെയെന്ന് അവർ നന്നായി ഹോംവർക്ക് ചെയ്തിട്ടുണ്ടെന്ന് അവരുടെ വാദങ്ങൾ കേട്ടാൽ മനസ്സിലാക്കാൻ കഴിയും.
പക്ഷെ കോടതി വെറുതെ വിട്ടാലും ജനങ്ങളുടെ കണ്ണിൽ യഥാർത്ഥ കുറ്റവാളികൾ കുറ്റവാളികൾ തന്നെയായിരിക്കും.ഈ ലളിതസത്യം പോപ്പുലർ ഫ്രണ്ടുകാർ മറന്നു പോകരുത്.നിങ്ങൾ എത്ര വാചകക്കസർത്ത് നടത്തിയാലും സാമാന്യജനങ്ങൾക്ക് നിങ്ങളെ അറിയാം.നിങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയവർ,നിങ്ങളെ വളരെ അടുത്ത് നിന്ന് മനസ്സിലാക്കിയവർ,നിങ്ങളുടെ പ്രവർത്തകരുമായി വ്യക്തിപരമായി സം സാരിച്ചിട്ടുള്ളവർ,നിങ്ങളുടെ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും ദൃക്സാക്ഷിയായവർ/ഇരകളായവർ ഇവരിലൂടെയൊക്കെ സാമാന്യജനം നിങ്ങലെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങളെ പൊതു വേദിയിൽ നിഷേധിച്ചതുകൊണ്ടെന്തു കാര്യം?
ഗൂഢാലോചനാ സിദ്ധാന്തം
ആറെസ്സുകാരും മാർക്ക്സിസ്റ്റുകാരും ലീഗും കോൺഗ്രസുമെല്ലാം നടത്തുന്ന അക്രമങ്ങൾ എങ്ങനെ ജനങ്ങളും നിങ്ങളും അറിയുന്നുവോ അത് വിശ്വസ്തമായി സ്വീകരിക്കുന്നുവോ അതു പോലെ തന്നെയാണ് നിങ്ങൾ നടത്തുന്ന അക്രമങ്ങളും ജനങ്ങൾ അറിയുന്നത്.ഇതിൽ എല്ലാവരുടെയും കുറച്ചു കേസുകൾ ചിലപ്പോൾ അടിസ്ഥാന രഹിതമാകാറുണ്ട്.എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ മാത്രം എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്ന് പ്രചരിപ്പിക്കുമ്പോൾ അത് വിശ്വസിക്കാൻ നിങ്ങളുടെ ചില അന്ധവിശ്വാസികളെയല്ലാതെ ബഹു ഭൂരിഭാഗം ഹിന്ദു,മുസ്ലിം,ക്രിസ്ത്യൻ ആദി കേരളീയരെ കിട്ടില്ല.കാര്യങ്ങളുടെ കിടപ്പ് ജനങ്ങൾക്ക് നന്നായി അറിയാം.
ഹൈന്ദവ ഫാസിസ്റ്റുകളെ പോലെ നിങ്ങളും കേസിന്റെ/പോലീസിന്റെ വീഴ്ചകളെ/വൈരുദ്ധ്യങ്ങളെ അന്വേഷണത്തിനിടയിൽ സംഭവിക്കാവുന്ന അബദ്ധങ്ങളെ പെരുപ്പിച്ച് കാട്ടി മൊത്തം കേസും തങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.
നിങ്ങളെ വിമർശ്ശിക്കാൻ യോഗ്യതയുള്ളവർ ആരുമില്ലെന്ന് നിങ്ങൾ പറയുന്നു.അക്രമം എല്ലാവരും നടത്തുന്നുണ്ട് എന്നതാണ് ന്യായം.ആറെസ്സെസ്സിനോടും മാർക്സിസ്റ്റിനോടും ലീഗുകാരോടും കോൺഗ്രസ്സുകാരോടും നിങ്ങൾക്കിതു പറയാം.വാദിച്ചു പിടിച്ചുനിൽക്കാം.എന്നാൽ നിങ്ങളുടെ പ്രവർത്തനമറിയാവുന്ന ജനങ്ങളോട് നിങ്ങൾ എന്തു പറയും? ഒരു കൂട്ടർ അക്രമം നടത്തുന്നുവെങ്കിൽ അതിനേക്കാൾ മാരകവും ആസൂത്രിതവുമായ അക്രമങ്ങൾ എല്ലാവർക്കും നടത്താമെന്നാണോ ന്യായം? സമാധാനം കാംക്ഷിക്കുന്ന സാധാരണ ജനത്തിന് നിന്ദ്യമായ പ്രത്യാക്രമണത്തിലൂടെ സമാധാനം ഉണ്ടാക്കിക്കൊടുക്കുമെന്നാണോ പറയുന്നത്?
കൈവെട്ടിയത് അത്ര ഗുരുതരമല്ലേ?
ഇനി നിങ്ങളല്ല ഈ വക അക്രമങ്ങളൊന്നും നടത്തുന്നത് എങ്കിൽ ഈ പ്രശ്നത്തിൽ നിങ്ങളുടെ പ്രതികരണങ്ങൾ ഇസ്ലാമിക മാതൃകകളെ പി ന്തുടരുന്ന തരത്തിലാകണമായിരുന്നു.ജോസഫ് മാഷിന്റെ കൈവെട്ടിയത് വർഗ്ഗീയമാനങ്ങളുള്ള ഒരു പ്രശ്നമായതിനാൽ തലവെട്ടിനേക്കാൾ വലിയ പ്രശ്നമായിത്തന്നെയാണ് കേരള ജനത കാണുന്നത്.പിടിച്ചാൽ കിട്ടാത്ത വിധം വർഗ്ഗീയ സംഘർഷങ്ങളിലേക്ക് പോകാൻ ഇത്തരം സംഭവങ്ങൾ നിമിത്തമാകാം.നിരവധി പേരുടെ ജീവൻ അപഹരിക്കാവുന്ന കലാപങ്ങൾക്ക് ഇത്തരം സംഭവങ്ങൾ നിമിത്തമായതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്.അപ്പോൾ കൊലപാതകത്തേക്കാളും വലിയ പ്രശ്നം തന്നെയാണിത്.അതുകൊണ്ട് ഇത്തരം തീപ്പൊരികളെ വലിയ അപകടമായി പൊതുസമൂഹം കണ്ടാൽ അത് തെറ്റല്ല.അധ്യാപകന്റെ പ്രവാചക നിന്ദയേയും അങ്ങനെ കണ്ടാണ് ഏവരും അധിക്ഷേപിച്ചതും പോലീസ് നടപടിയെടുത്തതും.ഇസ്ലാമല്ല സംഘപരിവറാണ് മാതൃക
അക്രമം ചെയ്യാൻ വേണ്ടി പദ്ധതീകൃതമായി കുപ്രചരണം നടത്തി അതിനനുകൂലമായ അന്തരീക്ഷമുണ്ടാക്കി/സാഹചര്യമുണ്ടാക്കി അക്രമം നടത്തുക. അതിന് ശേഷം ഫലത്തിൽ അക്രമത്തെ ന്യായീകരിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്ത്,പേരിനു അക്രമത്തെ അപലപിച്ച് അതിന്റെ ഉത്തരവാദിത്തം നിഷേധിക്കുക.പാതിരിയെ ചുട്ടുകൊന്ന സംഭവം മുതൽ ഗുജറാത്തിലും ഒറീസ്സയിലും ഒക്കെ സംഘപരിവാർ നടത്തിയ ഈ രീതിയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രയോക്താക്കൾ പോപ്പുലർ ഫ്രണ്ടുകാരാണ്.സംഘപരിവാരങ്ങൾ കേരളത്തിൽ ഈ രീതി ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനോളം പി ന്തുടരുന്നില്ല എന്ന് പറഞ്ഞാൽ പോലും അത് അതിശയോക്തിയാവില്ല.
തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ ഇറങ്ങിയ നോട്ടീസ് വായിച്ചാൽ നാം മൂക്കത്ത് വിരൽ വെച്ചു പോകും.ഇസ്ലാമിന്റെ രക്ഷക്കായി/കാവൽഭടന്മാരായി ഇറങ്ങിത്തിരിച്ചവർ ഒരു മനസാക്ഷിക്കുത്തുമില്ലാതെ പറഞ്ഞുകൂട്ടുന്നത് കാണുമ്പോൾ ഇവരേത് ഇസ്ലാമിലാണ് വിശ്വസിക്കുന്നതെന്ന് ചോദിച്ചു പോകും.ഇതൊക്കെ ഇസ്ലാമിനു വേണ്ടിത്തന്നെയോ പറയുന്നത്? നോട്ടീസിനെ ഇഴപിരിച്ച് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ക്രിമിനൽ വക്കീലന്മാർ
സമർത്ഥനായ ഒരു ക്രിമിനൽ വക്കീൽ തന്റെ വാദത്തിലൂടെ ഏത് കുറ്റവാളിയേയും നിരപരാധിയെന്ന് സ്ഥാപിച്ച് രക്ഷപ്പെടുത്തുന്നത് പോലെയാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ തങ്ങളുടെ വാദങ്ങളിലൂടെ ചാനലുകളിലും മറ്റും പെർഫോം ചെയ്യുന്നത്.എതിർ വക്കീലിന്റെ വാദങ്ങളിലെ ദൗർബല്യമോ അല്ലെങ്കിൽ തക്കതായ മറുയുക്തിയോ കേസിന്റെ പഴുതുകളോ ഒക്കെ എങ്ങനെ ഒരു കുറ്റവാളിക്ക് സഹായകമാകുന്നു അതു പോലെ വിമർശ്ശകരെ പ്രത്യാരോപണങ്ങൾ കൊണ്ട് വായടപ്പിക്കുന്ന ഒരു തന്ത്രമാണ് അവരുടേത്.ഓരോരുത്തരെയും നേരിടേണ്ടതെങ്ങനെയെന്ന് അവർ നന്നായി ഹോംവർക്ക് ചെയ്തിട്ടുണ്ടെന്ന് അവരുടെ വാദങ്ങൾ കേട്ടാൽ മനസ്സിലാക്കാൻ കഴിയും.
പക്ഷെ കോടതി വെറുതെ വിട്ടാലും ജനങ്ങളുടെ കണ്ണിൽ യഥാർത്ഥ കുറ്റവാളികൾ കുറ്റവാളികൾ തന്നെയായിരിക്കും.ഈ ലളിതസത്യം പോപ്പുലർ ഫ്രണ്ടുകാർ മറന്നു പോകരുത്.നിങ്ങൾ എത്ര വാചകക്കസർത്ത് നടത്തിയാലും സാമാന്യജനങ്ങൾക്ക് നിങ്ങളെ അറിയാം.നിങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയവർ,നിങ്ങളെ വളരെ അടുത്ത് നിന്ന് മനസ്സിലാക്കിയവർ,നിങ്ങളുടെ പ്രവർത്തകരുമായി വ്യക്തിപരമായി സം സാരിച്ചിട്ടുള്ളവർ,നിങ്ങളുടെ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും ദൃക്സാക്ഷിയായവർ/ഇരകളായവർ ഇവരിലൂടെയൊക്കെ സാമാന്യജനം നിങ്ങലെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങളെ പൊതു വേദിയിൽ നിഷേധിച്ചതുകൊണ്ടെന്തു കാര്യം?
ഗൂഢാലോചനാ സിദ്ധാന്തം
ആറെസ്സുകാരും മാർക്ക്സിസ്റ്റുകാരും ലീഗും കോൺഗ്രസുമെല്ലാം നടത്തുന്ന അക്രമങ്ങൾ എങ്ങനെ ജനങ്ങളും നിങ്ങളും അറിയുന്നുവോ അത് വിശ്വസ്തമായി സ്വീകരിക്കുന്നുവോ അതു പോലെ തന്നെയാണ് നിങ്ങൾ നടത്തുന്ന അക്രമങ്ങളും ജനങ്ങൾ അറിയുന്നത്.ഇതിൽ എല്ലാവരുടെയും കുറച്ചു കേസുകൾ ചിലപ്പോൾ അടിസ്ഥാന രഹിതമാകാറുണ്ട്.എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ മാത്രം എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്ന് പ്രചരിപ്പിക്കുമ്പോൾ അത് വിശ്വസിക്കാൻ നിങ്ങളുടെ ചില അന്ധവിശ്വാസികളെയല്ലാതെ ബഹു ഭൂരിഭാഗം ഹിന്ദു,മുസ്ലിം,ക്രിസ്ത്യൻ ആദി കേരളീയരെ കിട്ടില്ല.കാര്യങ്ങളുടെ കിടപ്പ് ജനങ്ങൾക്ക് നന്നായി അറിയാം.
ഹൈന്ദവ ഫാസിസ്റ്റുകളെ പോലെ നിങ്ങളും കേസിന്റെ/പോലീസിന്റെ വീഴ്ചകളെ/വൈരുദ്ധ്യങ്ങളെ അന്വേഷണത്തിനിടയിൽ സംഭവിക്കാവുന്ന അബദ്ധങ്ങളെ പെരുപ്പിച്ച് കാട്ടി മൊത്തം കേസും തങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.
നിങ്ങളെ വിമർശ്ശിക്കാൻ യോഗ്യതയുള്ളവർ ആരുമില്ലെന്ന് നിങ്ങൾ പറയുന്നു.അക്രമം എല്ലാവരും നടത്തുന്നുണ്ട് എന്നതാണ് ന്യായം.ആറെസ്സെസ്സിനോടും മാർക്സിസ്റ്റിനോടും ലീഗുകാരോടും കോൺഗ്രസ്സുകാരോടും നിങ്ങൾക്കിതു പറയാം.വാദിച്ചു പിടിച്ചുനിൽക്കാം.എന്നാൽ നിങ്ങളുടെ പ്രവർത്തനമറിയാവുന്ന ജനങ്ങളോട് നിങ്ങൾ എന്തു പറയും? ഒരു കൂട്ടർ അക്രമം നടത്തുന്നുവെങ്കിൽ അതിനേക്കാൾ മാരകവും ആസൂത്രിതവുമായ അക്രമങ്ങൾ എല്ലാവർക്കും നടത്താമെന്നാണോ ന്യായം? സമാധാനം കാംക്ഷിക്കുന്ന സാധാരണ ജനത്തിന് നിന്ദ്യമായ പ്രത്യാക്രമണത്തിലൂടെ സമാധാനം ഉണ്ടാക്കിക്കൊടുക്കുമെന്നാണോ പറയുന്നത്?
കൈവെട്ടിയത് അത്ര ഗുരുതരമല്ലേ?
ഇനി പ്രവാചകനിന്ദയുടെ കാര്യത്തിൽ അധ്യാപകന്റെ സ്ഥാപനവും കുറ്റക്കാരാണെങ്കിൽ/പോലീസിലെ ഒരു വിഭാഗം വർഗ്ഗീയമായ പക്ഷപാതത്തോടെ അവരെ രക്ഷിക്കുന്നെങ്കിൽ കൈവെട്ടിയതിന് അത് നീതീകരണമാകുമോ? അല്ലെങ്കിൽ കൈവെട്ട് നിസ്സാരമാകുമോ?
"ഒരു സാമുദായിക കലാപത്തിനു വഴിവെച്ചേക്കാവുന്ന തരത്തിൽ മതനിന്ദ നടത്തി" അധ്യാപകൻ എന്ന് നോട്ടീസിൽ പറയുന്നു.അയാളുടെ കൈവെട്ടിയതും സാമുദായിക കലാപത്തിലേക്ക് നയിക്കാവുന്ന കൃത്യമല്ലേ?
വൈകാരികമാക്കുന്നതാര്?
ഇനി സാമുദായിക കലാപത്തിലേക്ക് നയിക്കാവുന്ന രീതിയിൽ ഈ പ്രശ്നത്തെ വൈകാരികമായി ആളിക്കത്തിച്ച് കൊണ്ടിരുന്നത് ആരാണ്? പ്രവാചകനിന്ദയെ സാമുദായിക കലാപത്തിലേക്ക് നയിക്കുന്നത് ഒഴിവാക്കുന്ന വിധത്തിൽ സംയമനത്തോടെയാണോ പോപ്പുലർ ഫ്രണ്ട് പ്രശ്നത്തിൽ ഇടപെട്ടത്? അതോ വൈകാരികാന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലോ?
പോലീസിൽ പോപ്പുലർ ഫ്രണ്ട് ചാരന്മാരും ഇല്ലേ?
പോലീസിലെ ഒരു വിഭാഗം ക്രിസ്ത്യൻ സമുദായത്തെ രക്ഷിക്കാൻ ശ്രമിച്ചു എന്ന് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത് പോലെ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയും രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്യുന്നവർ ഉന്നത പോലീസിൽ പോലും ഉണ്ടെന്ന ആരോപണവും ഉണ്ടല്ലോ.അതും പോലീസിലെ വർഗ്ഗീയപക്ഷപാതിത്തമല്ലേ?അതിനെക്കുറിച്ച് പോപ്പുലർ ഫ്രണ്ടിന് എന്താണ് പറയാനുള്ളത്?
സംഘപരിവാറിനെ സംശയിക്കുന്ന കേസിൽ പോപ്പുലർ ഫ്രണ്ട് യാതൊരു സംശയവും ഇല്ലാതെ പ്രതികൾ അവരാണെന്ന് പറയാറുണ്ടല്ലോ.എന്നാൽ ഈ കേസിൽ പിടിക്കപ്പെട്ടവർ മുഴുവനും പോപ്പുലർ ഫ്രണ്ടിന് നിരപരാധികളാണ്.ഇങ്ങനെയൊക്കെ കണ്ണടച്ചിരുട്ടാക്കിയാൽ ഇരുട്ടാകുമോ?
ഇത് പോലീസ് പീഢനമോ?
പോപ്പുലർ ഫ്രണ്ടുകാരുടെ വീട്ടിൽ റെയ്ഡ്` ചെയ്താൽ അതെങ്ങിനെ മുസ്ലിം പീഢനമാകും? എങ്കിൽ സംഘപരിവാറിന്റെ വീടും ഓഫീസും റെയ്ഡു ചെയ്താൽ ഹിന്ദു പീഢനമാകില്ലേ?ഒരു പോപ്പുലർ ഫ്രണ്ടുകാരനെ വെട്ടിക്കൊന്ന ആറെസ്സെസ്സുകാരന്റെ ഭാര്യയോ പെങ്ങളോ ഗർഭിണിയാണെങ്കിൽ പോലീസ് ആ ഭാഗതേക്കു തന്നെ പോകരുതെന്നാണോ പോപ്പുലർ ഫ്രണ്ട് പരയുക? അവരോടൊന്നും പോലീസ് ഒരക്ഷരം ചോദിക്കാനും പാടില്ലെന്ന് പറയുമോ?
പിടിച്ചെടുത്തതൊക്കെ വ്യാജങ്ങളോ?
ഇനി സി ഡികളും ആയുധങ്ങളും പിടിച്ചെടുത്തതിൽ നുണക്കഥയുണ്ടെന്ന് പറയുന്നു.എങ്കിൽ പിന്നെന്തിനാണ് മാധ്യമപ്രവർത്തകരെ പ്രവർത്തകർ തടയുന്നതും ആക്രമിക്കുന്നതും? അവർ ലൈവായി ജനങ്ങളുടെ മുമ്പിൽ സത്യാവസ്ഥ എത്തിക്കുന്നത് തടയാനല്ലേ ഇത്? അങ്ങനെയായാലല്ലേ ഇതൊക്കെ നുണയാണെന്ന് ഇങ്ങനെ നോട്ടീസടിച്ച് പ്രചരിപ്പിക്കാൻ കഴിയൂ അല്ലേ?
ഇനി ഒരു പോപ്പുലർ ഫ്രണ്ടുകാരന്റെ വീട്ടിൽ നീലച്ചിത്രമില്ലെന്ന് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും? സന്ദേഹിയുടെ അറിവു വെച്ച് തൊണ്ണൂറു ശതമാനം ആൾക്കാരുടെ വീട്ടിലും അതുണ്ടെന്നാണ് അഭ്യൂഹം.
ഒന്നുരണ്ടു സ്ഥലങ്ങളിൽ പോലീസും ഭരണകക്ഷിയും കളിച്ചെന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെ മുഴുവൻ സംഭവങ്ങളും അങ്ങിനെയാവാൻ ഇതെന്താ കേരളം വെള്ളരിക്കാപട്ടണമായോ?
ആയുധവും ബോംബുകളും ആവശ്യം നേരത്ത് പോപ്പുലർ ഫ്രണ്ടുകാർ ഉപയോഗിക്കുന്നത് കേരളത്തിലെ പലയിടങ്ങളിലെയും ജനങ്ങൾക്ക് നേരിട്ടനുഭവമുണ്ട്.ഈ ആയുധമൊന്നും ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടിവീഴുന്നതൊന്നുമാവില്ലല്ലോ.അപ്പോൾ ഇതൊക്കെ വിശ്വസിക്കാൻ വലിയ പ്രയാസമൊന്നുമില്ല.സംഘപരിവാറിനെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ ആയുധം എന്തായാലും കറിക്കത്തിയും ഓലപ്പടക്കവും ആയിരിക്കില്ലല്ലോ.സംഘപരിവാറിനു തുല്യം തന്നെയായിരിക്കുമല്ലോ.
വിദേശ ഫണ്ടും തെളിവും
പിന്നെ ഒരു പ്രചരണം നോട്ടിസിലുള്ളത് വിദേശപണം പറ്റുന്നതിന് തെളിവായി ഒരു ചാനൽ കാണിച്ചത് ഒരു ബ്രോഷറാണെന്നാണ്.ഇങ്ങനെ യഥാർത്ഥത്തിൽ പരിഹാസ്യമായതോ അല്ലെങ്കിൽ അങ്ങിനെ തോന്നുന്നതോ ആയ സംഭവങ്ങൾ മാത്രം എടുത്തു കാട്ടി തങ്ങൾക്കെതിരെയുള്ള പ്രചരണത്തിന്റെ സാമ്പിളാക്കി ചിത്രീകരിച്ച് മൊത്തം വസ്തുതകളെയും നിഷേധിക്കുകയാണ് നോട്ടീസിൽ ചെയ്യുന്നത്.
വിദേശപണം സംശയിക്കാവുന്ന ഒട്ടേറെ പശ്ചാത്തലം പോപ്പുലർ ഫ്രണ്ട് തന്നെ ഒരുക്കുന്നുണ്ട്.ഒന്നുമല്ലാതിരുന്നവൻ പോപ്പുലർ ഫ്രണ്ടായി മാറിയതിനു ശേഷം പണക്കാരായതിന്റെ ഉദാഹരണം ചിലപത്രങ്ങൾ എടുത്തുകാട്ടിയത് ഓർക്കുന്നു.അധോലോക/കുഴൽപണ.കള്ളക്കടത്ത് പശ്ചാത്തലമുള്ളവർ പോപ്പുലർ ഫ്രണ്ടിൽ അസാധാരണമാം വിധം കൂടുതലാണെന്നും പത്രങ്ങളിൽ വന്നത് നിഷേധിച്ചാലും ജനങ്ങൾ വിശ്വസിക്കേണ്ടത് വിശ്വസിക്കും.കാരണം ജനങ്ങൾക്കായിരിക്കുമല്ലോ കൂടുതൽ അറിയുക.
പോപ്പുലർ ഫ്രണ്ട~ തങ്ങൾക്ക് വിദേശഫണ്ട്‌കിട്ടുന്നതിന് തെളിവെവിടെ എന്ന് ചോദിക്കാറുണ്ട്.അവർ ഈവാർത്ത വായിക്കണം. ന്യൂഡൽ ഹി:ഭീകരപ്രവർത്തകർക്ക് വിദേശത്തു നിന്ന്പണമെത്തുന്നത് നിരീക്ഷിക്കാനും തടയാനും ഇന്ത്യയികാര്യക്ഷമമായ സംവിധാനങ്ങളില്ലെന്ന് അന്താരാഷ്ട്രസംഘടന.കള്ളപ്പണം വെളുപ്പിക്കൽ,ഭീകരസംഘടനകളുടെപണമൊഴുക്കു രീതി തുടങ്ങിയവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽആക്ഷൻ ടാസ്ക് ഫോഴ്സ് എന്ന സംഘടനയുടെ റിപ്പോർട്ടിലാണ്‌കുറ്റപ്പെടുീത്തൽ.(ദേശാഭിമാനി 2010ജൂലൈ21).സന്നദ്ധ സംഘടനകൾ മുഖേന വരുന്ന പണം എന്തിന്‌ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനുള്ള സംവിധാനവുംഇല്ലെന്നും,കള്ളപ്പണം വെളുപ്പിക്കുനതിന് ഇതുവരെ രാജ്യത്ത്‌ഒരാളെയും ശിക്ഷിച്ചില്ലെന്നും റിപ്പോർട്ടിൽകുറ്റപ്പെടുത്തുന്നുണ്ടത്രെ.ഇന്ത്യ അടിയന്തിരമായി നടപ്പാക്കേണ്ടആർ നിർദ്ദേശങ്ങളും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ടെന്നുംവാർത്ത പറയുന്നു. അപ്പോൾ ഈ ദൗർബല്യം നന്നായി ആറിയുന്ന ഇത്തരംസംഘടനകൾ വെല്ലുവിളിക്കുന്നതിൽ അത്ഭുതമില്ല.പിന്നെ ബ്ലാക്ക്‌മണിയിലൂടെ വരുന്ന വിദേശ പണം ഒരു സർക്കാരുംഅന്വേഷിക്കാൻ പോകുന്നില്ല.എല്ലാ ഭരണപാർട്ടികൾക്കും ഉള്ളഅധോലോകബന്ധം തന്നെ കാരണം.അതിന്റെ മറവിൽവർഗ്ഗീയ,ഭീകര,മൗലികവാദസംഘടനകൾ അവസരംഉപയോഗപ്പെടുത്തുന്നു.ഹവാല കേസുകളൊക്കെ തുമ്പില്ലാതെഅവസാനിക്കുന്നത് അത് പലപ്രമുഖരിലേക്കും നീളുംഎന്നതിനാലാണ്.ഭീകര സംഘടനകൾ ബ്ലാക്ക്മെയ്‌ല് ചെയ്യാനുംഇടയുണ്ട്.
ദളിത് സ്നേഹം ഒരു തുരുപ്പ് ചീട്ട്
പിന്നെ എസ് ഡി പി ഐ ഉണ്ടാക്കുന്ന മുസ്ലിം-ദളിത്-പിന്നോക്ക ശാക്തീകരണം മൂലം അസ്വസ്ഥരായ ഭരണകക്ഷിയും മറ്റ് രാഷ്ട്രീയ പാർട്ടികളും അതിനെ തകർക്കാൻ കൈവെട്ടിനെ അവസരമായെടുക്കുകകയാണെന്ന വലിയ തമാശയും നോട്ടീസിലുണ്ട്.ലീഗ് കുറെ കാലം ഈ ഐക്യം പറഞ്ഞു നടന്നിരുന്നു.പിന്നെ പി ഡി പി പറഞ്ഞു.ജമാ-അത്തെ ഇസ്ലാമിയും പറയുന്നുണ്ട്.അവർക്കെതിരെ വല്ല നടപടിയും പ്രചരണവും ഉണ്ടാകുമ്പോൾ അവരും ഇതൊക്കെ ഇടക്കിടക്കു പറയാറുണ്ട്.അപ്പോൾ ആ ന്യായം വെറും അവകാശവാദം മാത്രം.
സവർണ്ണഫാസിസ്റ്റുകൾക്കും ദളിത് സംഘടനയുണ്ട്.ഗുജറാത്തിൽ അവർ ദളിതുകളെ മുസ്ലിംകൾക്കെതിരെ ഉപയോഗിച്ചു.സവർണ്ണ ഹിന്ദുത്വത്തിനു വിടു പണിചെയ്യാൻ കുറച്ചു ദളിതരെ കിട്ടുന്നതു പോലെ പോപ്പുലർ ഫ്രണ്ടിന്റെ പണസ്വാധീനത്താൽ മുസ്ലിം വർഗ്ഗീയതക്ക് വിടു പണിചെയ്യാനും കുറച്ചു ദളിതരെ കിട്ടിയെന്നിരിക്കും.അതിൽക്കവിഞ്ഞു എന്തുശാക്തീകരണം?അവകാശവാദവും വലുപ്പത്തരവും ആർക്കും പറയാമല്ലോ.ദളിതരുടെ ജനാധിപത്യസ്വഭാവമുള്ള ശാക്തീകരണം വേറെ നടക്കുന്നുണ്ട്.
ഒരു പ്രാദേശിക പ്രശ്നത്തിൽ കേരളമൊട്ടുക്കും എന്തിന് റെയ്ഡ് നടത്തുന്നു എന്നാണ് ചോദ്യം.അന്വേഷണത്തിന്റെ തുമ്പുകൾ അങ്ങനെ നീണ്ടു പോയതാവാം.സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കേരളത്തിന്റെ പുറത്തേക്കും നീളുന്നുണ്ടല്ലോ.കേസിന്റെയും അതിൽ പ്രതിയായ സംഘടനയുടെയും സ്വഭാവം അങ്ങിനെയാണെങ്കിൽ അത് പ്രാദേശികമായി ഒതുങ്ങില്ലെന്നർത്ഥം.
സ്വാതന്ത്ര്യാനന്തരം മുസ്ലിം പക്ഷത്തുനിന്ന് ഉയർന്നു വരുന്ന ഒരേയൊരു മുസ്ലിം ശാക്തീകരണ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ടെന്നും അത് പലരുടെയും ഉറക്കം കെടുത്തുന്നുവെന്നും നോട്ടീസിൽ പറയുന്നു.ഇതിൽ ഉറക്കം കെടുത്തുന്നു എന്ന് പറഞ്ഞത് മാത്രം ശരിയാവാൻ സാധ്യതയുണ്ട്.കാരണം സമാധാനവും സൗഹാർദ്ദവും പുലരണമെന്ന് ആഗ്രഹിക്കുന്ന സകലരുടെയും ഉറക്കം കെടും.പിന്നെ ജിന്നയുടെ ലീഗിനേക്കാൾ അത്യന്തം അപകടകരമായതും ഇന്ത്യൻ ജനതയെ പിളർത്തുകയും രാജ്യത്തെ ശിഥിലീകരിക്കുകയും ചെയ്യുന്നതുമായ ഒരു പ്രസ്ഥാനത്തെ ഭീതിയോടെയും ജാഗ്രതയോടെയും തന്നെ കാണേണ്ടതുണ്ട്.
'നുണകൾകൊണ്ട് മുസ്ലിം ശാക്തീകരണത്തെ തകർക്കാനാവില്ല'എന്നാണീ നോട്ടിസിന്റെ തലക്കെട്ട്.ഏറ്റവും വലിയ നുണയന്മാർ ഇവാരാണെന്ന് കഴിഞ്ഞ പോസ്റ്റിലൂടെ സന്ദേഹി ചോദ്യമുയർത്തിയിരുന്നു.തങ്ങളുടെ നുണ മറച്ചു വെക്കാനാണ് തങ്ങളാണ് നുണയുടെ ഇരക്കൾ എന്നവർ പ്രചരിപ്പിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ നുണ വിശ്വാസികൾക്ക് ചില അടിയന്തിര സന്ദർഭങ്ങളിൽ മാത്രം അനുവദിച്ച തഖിയയിൽ പെടുമോ? വിശദാംശങ്ങളോടെ ചർച്ച ചെയ്ത് വ്യക്തമാക്കേണ്ട കാര്യമാണിത്.ഏതായാലും ഇവരുടെ നുണ ഈ വകുപ്പിൽ ഉൾപ്പെടുത്താൻ ഒരു തരത്തിലും വകുപ്പില്ല.വകുപ്പുണ്ടെങ്കിൽ അവർ പരസ്യമായി പറയട്ടേ.
ഫാസിസ്റ്റ് രീതി
ഫാസിസ്റ്റ് സംഘടനകൾ ആസൂത്രിതമായ/പദ്ധതീകൃതമായ ഹേറ്റ്‌റഡ് കാമ്പനുകളിലൂടെയാണ്/വിദ്വേഷപ്രചരനങ്ങളിലൂടെയാണ് അവരുടെ പ്രവർത്തന പദ്ധതികൾ നടപ്പാക്കുന്നത്.മക്കന,ചോദ്യപ്പേപ്പർ വിഷയങ്ങളെ മുതലെടുത്ത് ആസൂത്രിതമായ ഒരു ക്രിസ്ത്യൻ വിരുദ്ധ വികാരം ഉണ്ടാക്കി ക്രിസ്ത്യാനികളും മുസ്ലിംകളും ഒന്നിച്ചു കഴിയുന്ന പ്രദേശങ്ങളിൽ ഒരുദ്രുവീകരണം ഉണ്ടാകാനാണ് പോപ്പുലർ ഫ്ര്ന്ന്ട് പദ്ധതിയിട്ടതെന്ന് വ്യക്തം.അതിലൂടെ അവരുടെ സംഘടനക്ക് വേരുറപ്പിക്കാമെന്ന് അവർ ലക്ഷ്യമിട്ടു.അത് വിജയിപ്പിക്കാനാണ് ഇപ്പോഴും ശ്രമം.അതിന്റെ ഭാഗമായി വേണം ഇത്തരം നോട്ടീസുകളെ കാണാൻ.
ഏതായാലും എല്ലാ ആരോപണങ്ങളെയും മറുപടികളെയും ചോദ്യങ്ങളെയും മുൻ കൂട്ടി കണ്ട് അവർ ഇനിയും നോട്ടീസും കാമ്പൈനുകളും നടത്തും.ഒരു മുഴം മുമ്പേ എറിയുന്നതിൽ ഇവർ വിദഗ്ധരാണ്.ജനാധിപത്യ വിശ്വാസികൾ ഇവരുടെ കൂർമ്മബുദ്ധി വ്യക്തമായി തിരിച്ചറിഞ്ഞ് മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്.
ഇന്ത്യയിൽ മദീനാ സാഹചര്യമോ?
പ്രവാചകൻ മദീനയിൽ നേരിട്ട യുദ്ധ സാഹചര്യത്തിന് സമാനമാണ് ഇന്ന് ഇന്ത്യയിൽ മുസ്ലിംകൾ നേരിടുന്നതെന്ന് അവരുടെ ഒരു സി ഡി യിൽ പറയുന്നതായി പത്രത്തിൽ കണ്ടു.ഇത് മതപണ്ഡിതന്മാർ ഗൗരവത്തിലെടുത്ത് പ്രതികരണം പറയേണ്ടതുണ്ട്.എങ്കിൽ പോപ്പുലർ ഫ്രണ്ട് പറയുന്ന നുണകൾ തഖിയയുടെ ന്യായം അനുസരിച്ചു തന്നെയാകണം.അത് വിശദ പരിശോധന അർഹിക്കുന്നുണ്ട്.ഏതായാലും ബാഹ്യശക്തികളുടെ പണത്തിന്റെ പിൻബലത്തിൽ ഭീകരത സൃഷ്ടിക്കാൻ മതത്തിൽ വല്ല പഴുതും കണ്ടെത്തി അതുപയോഗിക്കുന്നതിനെതിരെ യഥാർത്ഥ വിശ്വാസികൾ തുറന്ന എതിർ പ്രചരണം നടത്തേണ്ടതുണ്ട്.
No comments:
Post a Comment