Wednesday 9 January 2013

അനിശ്ചിതകാല സമരം എന്തിന്?

[കുറെ കാലത്തെ ഇടവേളക്കുശേഷം ഒരു കൈ നോക്കട്ടെ]

അധ്യാപകജീവനക്കാരുടെ സമരത്തെ എന്തിന്‌ പ്ന്തുണക്കണം?

എല്ലാ സേവന സാമൂഹ്യക്ഷേമ,സുരക്ഷിതത്വ പരിപാടികളുടെ മേലും കൈവെക്കുന്നതിന്റെ ഭാഗം തന്നെയാണിതും.സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കിയാൽ കേരളം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ രക്ഷപ്പെടുമോ?.ഭൂമിയും വിഭവങ്ങളും വികസനത്തിനു വേണ്ടി വിൽപനക്കുവെക്കുന്നതിന്റെ ഭാഗംതന്നെയാണ്‌ പെൻഷൻ ഫണ്ട്‌ ഓഹരിക്കമ്പോളത്തിനു വിട്ടു കൊടുക്കുന്നതും. ഇൻഷുറൻസ്‌,ബാങ്കിംഗ്‌ മേഖലയിൽ വിദേശ നിക്ഷേപം വരുന്നതോടെ,പൊതുമേഖലാ ബാങ്കുകളിലേയും എൽ ഐ സി യുടെയും ഓഹരികൾ വിറ്റഴിക്കുമ്പോൾ പെൻഷൻ വിഹിതം പൂണമായും ഓഹരിക്കമ്പോലത്തിലെത്തും.കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ ചട്ടി.

25സംസ്ഥാനങ്ങൾ പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയത്‌ ആ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നോ?നിയോലിബ്ബറൽ നയങ്ങൾ നടപ്പാക്കൽ മാത്രമാണിത്‌.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശമ്പള പെൻഷൻ ചെലവ്‌ എടുത്ത്‌ കാണിക്കുന്നു എന്നു മാത്രം.

ഇന്നി ഞാൻ നാളെ നീ.ഏല്ലാ ക്ഷേമ പെൻഷനുകളുടെയും സ്ഥിതി ഇതാണ്‌.സബ്സിഡി വെട്ടിക്കുറക്കുന്നവർ,ഏണ്ണ,പാചകവാതകം,ഭക്ഷ്യസാധനങ്ങൾ അവശ്യവസ്തുക്കൾ എന്നിവയുടെ വിലകൂട്ടുന്നവർ,റെയിൽ-ബസ്‌ യാത്രാനിരക്കുകൾ കൂട്ടുന്നവർ അവശർക്ക്‌ നക്കാപിച്ച മാത്രമേ കൊടുക്കൂ.അവശരുടെ പെൻഷൻ നാമമാത്രമാക്കുകയോ അപര്യാപ്തമായി നിലനിർത്തുകയോ മാത്രമേ ചെയ്യൂ.സർക്കാരുദ്യോഗസ്ഥന്മാരുടെ പെൻഷനെടുത്ത്‌ അവശർക്കു കൊടുക്കുമെന്ന് വല്ലവരും കരുതുന്നുണ്ടെങ്കിൽ മൂഡത്വമാണത്‌.

നിയോലിബറൽ നയങ്ങൾ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പട്‌ വ്യവസ്ഥയെ രക്ഷപ്പെടുത്തുമോ? എങ്കിൽ വാൾസ്ട്രീറ്റ്‌ പിടിച്ചെടുക്കൽ സമരം എന്തു കൊണ്ടുണ്ടായി?.ഫിസ്കൽ ക്ലിഫ്‌ എന്ന വാൾ അമേരിക്കൻ സമ്പട്‌ വ്യവസ്ഥയുടെ മേൽ തൂങ്ങി നിൽക്കുന്നതെന്തുകൊണ്ട്‌? യൂറോപ്യൻ രാജ്യങ്ങളിൽ പണിമുടക്കുകൾ നടക്കുന്നതെന്തു കൊണ്ട്‌? ഇന്ത്യയിൽ സംയുക്തട്രേഡ്‌ യൂനിയനുകൾ 48 മണിക്കൂർ സമരത്തിലേക്ക്‌ നീങ്ങാൻ ഇടവരുന്നതെന്തുകൊണ്ട്‌? ലോകസമ്പട്‌ വ്യവസ്ഥ തുടർച്ചയായ പ്രതിസന്ധി നേരിടുന്നതെന്തുകൊണ്ട്‌?

ഇനി സർക്കർ ജീവനക്കാരോടുള്ള നമ്മുടെ അമർഷം പ്രകടിപ്പിക്കേണ്ട അവസരമാണോ ഇപ്പോൾ? ചില്ലറ വ്യാപാര രംഗത്തേക്ക്‌ കുത്തകകൾ കടന്നു വരുമ്പോൾ വ്യാപാരവ്യവസായ ഏകോപന സമിതി അതിനെതിരെ രംഗത്തു വരുന്നു.നമ്മുടെ കച്ചവടക്കാർ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി വില വർദ്ധിപ്പിക്കാറൂണ്ടെന്ന കാരണം പറഞ്ഞ്‌ നാം അവർ അനുഭവിക്കട്ടെ എന്നു വെക്കുമോ? ചില്ലറ വ്യാപാര രംഗം കുത്തകകൾ കയ്യടക്കിയാൽ ജനങ്ങൾ തന്നെയാണ്‌ അനുഭവിക്കേണ്ടി വരിക.അതുപോലെ സർക്കാർ ജീവനകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തകർന്നാൽ നാളേ അത്‌ മറ്റ്‌ സാധാരണക്കാരെയും ബാധിക്കും.പൊതുവിദ്യാഭ്യാസേവന മേഖലയിലെ തൊഴിലിനെയും കാര്യക്ഷമതയേയും ബാധിക്കും.ദിവസവേതനക്കാരുടെ എണ്ണം വർദ്ധിക്കും.ദിവസവേതനത്തിനു ജോലിയെടുക്കുന്നവരുടെ ഉത്തരവാദിത്തരഹിതമായ സേവനങ്ങളുടെ താവളമായി അധ:പതിക്കും.

ലോകത്തെങ്ങും നടക്കുന്ന നിയോലിബറൽ നയങ്ങൾക്കെതിരെയുള്ള ഏതു സമരങ്ങളേയും പി ന്തുണക്കേണ്ട ആവശ്യം/ഗതികേടിലാണ്‌ ജനങ്ങൾ.സമരം ചെയ്യുന്നവർ നമുക്കിഷ്ടപ്പെട്ടവരായാലും ഇല്ലെങ്കിലും.കാരണം അത്‌ എല്ലാവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്‌.ഇന്നു സർക്കാർ ജീവനക്കാരനെത്തേടിവന്ന നിയോലിബറൽ ഭൂതം എല്ലാവരെയും തേടി വരും.വരുന്ന്ഉണ്ടല്ലോ.

1 comment:

  1. chetta, can you change this style.....kannu vedhanikkunnu....:(

    ReplyDelete