Wednesday 3 April 2013

സി പി എമ്മിന്റെ മുസ്ലിം സംഘടന:വോട്ടു ബാങ്കിനപ്പുറം പോകുമോ?

വർഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സി പി എം മുസ്ലിം, ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നതിനെതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

എന്നും വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണമെന്നുള്ള വാദമൊന്നും ഈ എഴുതുന്ന ആൾക്കില്ല.എന്നാൽ സി പി എം മുസ്ലിം ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നത്‌ മറ്റ്‌ വലതുപക്ഷ പാർട്ടികൾ ദളിത്‌ ന്യൂനപക്ഷ സെല്ലുകൾ രൂപീകരിക്കുന്നതിന്റെ [ബി ജെ പി പോലും ന്യൂനപക്ഷ സെല്ലുണ്ടാക്കിയിട്ടുണ്ട്‌] അപ്പുറമൊന്നു ം ആകാൻ ഇതിനാവില്ല.ദലിത്‌ സംഘടന നടത്തിയ സമരം തന്നെ നോക്കൂ.മൂന്ന് സെന്റ്‌ എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ അപ്പുറം ദലിതുകളുടെ ഭൂമി പ്രശ്നം ഉന്നയിക്കാൻ അവർക്കാവുന്നില്ല.കൃഷിഭൂമിയുടെ മേലുള്ള അവകാശം ദലിതർക്ക്‌ കിട്ടാനുള്ള സമരമൊന്നും സി പി എം ഏറ്റെടുക്കാൻ പോകുന്നില്ല.ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങൾ നിഷേധിക്കപ്പെട്ട ദലിതുകൾക്ക്‌ അത്‌ നികത്തിക്കൊടുക്കാൻ സി പി എം ആദ്യം ശ്രമിക്കട്ടെ.

അംബേദ്കരിസ്റ്റ്‌,സ്വത്വകേന്ദ്രീകൃത കൂട്ടായ്മകളും സമരങ്ങളും ദളിത്‌ മേഖലയിൽ പതുക്കെ വേരുപിടിച്ചുവരുന്നതിനെ തടയാന്മാത്രമേ സി പി എമ്മിന്റെ ദളിത്‌ സമരങ്ങൾ ഉപകരിക്കൂ.ഫലത്തിൽ ഭൂപരിഷ്കരണത്തിൽ സംഭവിച്ച ചതി ഇതിലും ആവർത്തിക്കും.

സി പി എമ്മിന്റെ ഹിന്ദു മധ്യ,ഉപരിജാതി അസ്തിത്വത്തെ പരിക്കേൽപിക്കുന്ന യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.മുസ്ലിം സംഘടനാരൂപീകറണശ്രമങ്ങളും ഒന്നും സംഭാവന നൽകാൻ പോകുന്നില്ല.വോട്ടുബാങ്ക്‌ പരീക്ഷണങ്ങൾ മാത്രമായി അത്‌ ചുരുങ്ങും.തിരഞ്ഞെടുപ്പിന്‌ ശേഷം പതുക്കെ ഇത്‌ മന്ദീഭവിക്കും.

കേരളീയ ഇസ്ലാമിനെ സമഗ്രതയോടെ അഭിസംബോധന ചെയ്യാൻ കെൽപുള്ള ആരും സി പി എം അനുകൂലപക്ഷത്തില്ല.മുസ്ലിം സമൂഹത്തിലെ ജനാധിപത്യവൽക്കരണത്തിനു തടസ്സം നിൽക്കുന്ന യാഥാസ്ഥിതിക മുഖ്യധാരാ മതനേതൃത്വങ്ങളുടെ പരിച്ഛേദം മാത്രമാണ്‌ സി പി എമ്മിന്റെ കൂടെയുള്ളവരും.

കേരളീയ ഇസ്ലാമിന്റെ സമന്വയ,ബഹുസ്വര,സൂഫീ പാരമ്പര്യങ്ങളെ ചരിത്ര ദാർശനിക ബോധത്തോടെ മുന്നോട്ടു കൊണ്ടു പോകാൻ തയ്യാറുള്ള ഒരു ഗ്രൂപ്പിനെ ബോധപൂർവ്വം വളർത്തിയെടുക്കാനാണ്‌ ശ്രമിക്കേണ്ടത്‌.അസ്ഗർ അലി എഞ്ഞിനീയറെ പോലുള്ള ഒരൊറ്റയാളും കേരളത്തിലിതുവരെ വളർന്നു വന്നില്ല എന്നത്‌ അത്ഭുതകരം തന്നെ.

കാന്തപുരം,മ-അ്ദനി,ജമാ-അത്തെ ഇസ്ലാമി എന്നിവരുടെ പിന്നിലിഴയാൻ മാത്രമേ സി പി എമ്മിനാകൂ.കാന്തപുരം കാലുമാറിയത്‌ കണ്ടു.ജമാ-അത്തെ ഇസ്ലാമി സി പി എമ്മിനെ മുസ്ലിം യുവാക്കൾക്കിടയിൽ പ്രത്യശാസ്ത്രപരമായും പ്രായോഗികമായും ദുർബലമാക്കുന്നതിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.മദനിയെ കൂട്ടുപിടിച്ച്‌ വൈകാരികാന്തരീക്ഷം ഉണ്ടാക്കിയതിലൂടെ മദനിയും സി പി എമ്മും വിലകൊടുക്കേണ്ടിവന്നു.മദനിക്കു വേണ്ടി വേണ്ട സമയത്ത്‌ ശബ്ദമുയർത്താൻ കഴിയാതെ സി പി എം നിശബ്ദമാക്കപ്പെട്ടു.

കാന്തപുരത്തിനു വേണ്ടി പ്രഖ്യാപിത ഇടതുപക്ഷ വിദ്യാഭ്യാസ നിലപാടിൽനിന്നു പോലും മാറി അൺ-എയിഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ അനുവദിച്ചു കൊടുത്തു.മുല്ലപ്പൂ വിപ്ലവാനന്തരം മുസ്ലിം രാജ്യങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന് സി പി എം പഠിക്കണം.ഇസ്ലാമികാധുനികതയുടെയും പരിഷ്കരണ-ശുദ്ധീകരണ-വഹാബി,മൗടൂദിസങ്ങളുടെയും പിടി ഒരു ബഹുസ്വരമുസ്ലിം സംസ്കാരം വളർന്നു വരുന്നതിനു തടസം നിൽക്കുന്നു.കേരളീയ പാരമ്പര്യത്തെ സംഘപരിവാർ മോഡലിൽ കപടമായി ഉയർത്തിപ്പിടിക്കുന്നവരാണ്‌ ഇന്നത്തെ മുസ്ലിം സംഘടനകൾ.നരേണ്ട്രമോടിയാണ്‌ കേരളം ഭരിക്കുന്നതെങ്കിൽ ഇവർ പലരും മോഡിക്കൊപ്പമായിരിക്കും.ഗുജറത്തിൽ മുല്ലമാർ അങ്ങനെയാണല്ലോ.കാന്തപ്വാറം ചേകന്നൂർ കേസിൽ അങ്ങനെ ഒരു നിറം കാണിച്ചത്‌ നാം കണ്ടതുമാണ്‌.ഇഹ്സാൻ ജഫ്രിക്ക്‌ ഗുജറാതിലെ മുസ്ലിം സംഘടനകളെക്കാളും വിശ്വാസം ടിസ്റ്റയെ അണ്‌.അത്വർ തുറന്നു പറഞ്ഞിട്ടുമുണ്ട്‌.ആസ്തികളുടെ ഉടമകളും മതക്കച്ചവടക്കാരുമായ സ്ഥാപനവൽക്കർഅണ മത്തസംഘടനകൾക്കു പുറത്ത്‌ ഒരു മുസ്ലിം ഗ്രൂപിങ്ങിനാണ്‌ സി പി എം ശ്രമിക്കേണ്ടത്‌.അത്‌ ചെയ്യില്ലെന്നറിയാം.

ഒരു സ്വതന്ത്ര മുസ്ലിം ധാരയെ വളർത്തിയെടുക്കാൻ മാത്രം മുസ്ലിം അണികൾ ഇന്നു സി പി എമ്മി നുണ്ട്‌.എന്നിട്ടും വേണ്ടത്ര പഠന,ഗവേഷണ മുന്നൊരുക്കങ്ങളിലൂടെ അത്തരമൊരു പൊതുവേദി ഒരുക്കാൻ സി പി എം ഇനിയും ശ്രമിക്കാത്തതെന്ത്‌? അതിനു പകരം മേൽ പറഞ്ഞ സംഘടനകളുമായി നീക്കുപോക്കു നടത്താൻ മാത്രമാകുമോ സി പി എം ശ്രമം? 

No comments:

Post a Comment